ബേക്കറിയില്‍ നിന്നും വാങ്ങിയ ബ്രഡിലും ബണ്ണിലും ജീവനുള്ള പുഴു; ഉപഭോക്താവ് ആരോഗ്യവകുപ്പിന് പരാതി നല്‍കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.09.2018) ബേക്കറിയില്‍ നിന്നും വാങ്ങിയ ബ്രഡിലും ബണ്ണിലും ജീവനുള്ള പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താവ് ആരോഗ്യവകുപ്പിന് പരാതി നല്‍കി. കല്ലൂരാവിയിലെ ഹസൈനാര്‍ ഗര്‍ഭിണിയായ ഭാര്യ സൗദയ്ക്ക് വാങ്ങിയ ബണ്ണിലും ബ്രഡിലുമാണ് പുഴുക്കളെ കണ്ടെത്തിയത്. രാവിലെ മദ്രസയിലേക്ക് പോകാനിരുന്ന കുട്ടികള്‍ ബണ്ണ് കഴിച്ചപ്പോഴാണ് ബണ്ണില്‍ നിന്നും പുറത്തേക്ക് പുഴു ചാടിയത്.

സൗദയും ബണ്ണ് കഴിക്കാന്‍ തുടങ്ങിയിരുന്നു. പുഴുവിനെ കണ്ടതോടെ ഇവര്‍ ഛര്‍ദിച്ച് അവശനിലയിലായി. സൗദയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. പുതിയ കോട്ടയിലെ ശ്രീ ബാംഗ്ലൂര്‍ അയങ്കാര്‍ എന്ന ബേക്കറി കടയില്‍ നിന്നും വാങ്ങിയ ബണ്ണിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഒരു ബ്രഡും അഞ്ച് ബണ്ണുമാണ് ഹസൈനാര്‍ വാങ്ങിയത്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഹസൈനാര്‍ ബ്രഡ് വാങ്ങിയത്. വാങ്ങിയ ബ്രജും ബണ്ണും ഇതേ ബേക്കറിയില്‍ തന്നെ നിര്‍മിച്ചവയാണ്. പുഴുക്കള്‍ നിറഞ്ഞ ബണ്ണുമായി ഹസൈനാര്‍ ബേക്കറിയിലെത്തിയപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നു.

ബണ്ണില്‍ പുഴു നിറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതായും ഹസൈനാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഹസൈനാറിന്റെ സഹോദരന്‍ ആബിദ് കാഞ്ഞങ്ങാട്  നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കി.

    < !- START disable copy paste -->


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, complaint, Food, health, Health-Department, Top-Headlines, Worms found in Bun bought from Bakery; complained


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?