അച്ഛനെ ചതിച്ചത് നരസിംഹറാവു; നീതി കിട്ടാതെ മരിച്ചത് കരുണാകരന്‍ മാത്രം: മുരളീധരന്‍
കോഴിക്കോട്: (www.kvartha.com 14.09.2018) ഐ എസ് ആര്‍ ഒ ചാരക്കേസിലെ സുപ്രീംകോടതി വിധിയിലൂടെ കെ. കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞെന്നു മകനും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. കരുണാകരനെ ചതിച്ചത് പി.വി. നരസിംഹറാവുവാണെന്നും അദ്ദേഹം രാജിക്കു സമ്മര്‍ദം ചെലുത്തിയെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടതി വിധിയോടെ ചാരക്കേസിന്റെ പേരില്‍ ആരോപണ വിധേയരായവരെല്ലാം ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. നമ്പി നാരായണന് വൈകിയാണ് നീതി ലഭിച്ചത്. മറ്റൊരു കുറ്റാരോപിതനായ രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. എന്നാല്‍ നീതി കിട്ടാതെ മരിച്ചത് തന്റെ പിതാവ് കെ.കരുണാകരനാണെന്നും മുരളീധരന്‍ പറഞ്ഞു.
അച്ഛന്‍ കടുത്ത മാനസികപീഡനം അനുഭവിച്ചു. കരുണാകരനെതിരെ ഗൂഢാലോചന നടന്നതിന് തെളിവുകളില്ലെന്ന് അദ്ദേഹത്തിനെതിരെ ഗൂഢാലോചനയുണ്ടായെന്ന പത്മജയുടെ പ്രസ്താവന സംബന്ധിച്ച് മുരളീധരന്‍ പറഞ്ഞു. നമ്പി നാരായണന് ഇതു വൈകി കിട്ടിയ അംഗീകാരമാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
ചാരക്കേസിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ മൂന്ന് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമ്പോള്‍ ഇതിന് പിന്നിലെ മറ്റ് കാര്യങ്ങള്‍ പുറത്ത് വരും. അതിന് മുമ്പ് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ചാരക്കേസില്‍ കരുണാകരനെ രാജിവയ്പ്പിക്കാന്‍ ശ്രമിച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവാണ്. ബാബരി മസ്ജിദ് പൊളിച്ചതിനെ തുടര്‍ന്ന് ന്യൂനപക്ഷ വോട്ടുകള്‍ കുറയുമെന്നും റാവുവിനെ മാറ്റണമെന്നും ആവശ്യമുയര്‍ന്നിരുന്നു. റാവുവിന് പകരം ഉയര്‍ന്ന് വന്ന ചില പേരുകളില്‍ കരുണാകരനും ഉള്‍പ്പെട്ടിരുന്നു.
മാധ്യമങ്ങളില്‍ വന്ന രണ്ടുപേരെ ഹവാല കേസില്‍ ഉള്‍പ്പെടുത്തി റാവു രാജിവയ്പ്പിച്ചു. കരുണാകരന്റെ പേരില്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ചാരക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.
നിയമസഭയില്‍ ഭൂരിപക്ഷമുള്ള കാലത്തോളം രാജിവയ്‌ക്കേണ്ടെന്ന് പറഞ്ഞ റാവു പിറ്റേ ആഴ്ച കരുണാകരനെ രാജിവയ്പിച്ച് ഡെല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഒരു മാസത്തോളം പദവികള്‍ നല്‍കാതെ ഇരുത്തിയ ശേഷം പിന്നീട് അപ്രധാന വകുപ്പ് നല്‍കി കരുണാകരനെ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muralidharan reacts ISRO spy case, Kozhikode, News, Politics, Trending, ISRO, Resignation, Press meet, Court, Allegation, Kerala.

Powered by Info News For You

Comments
Post a Comment