രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണറോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: (www.kvartha.com 06.09.2018) രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണറോട് സുപ്രീം കോടതി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണു നിര്‍ദേശം. പ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി.

തമിഴ്‌നാടിന്റെ നിലപാടുമായി യോജിക്കാനാകില്ലെന്ന് ഓഗസ്റ്റ് പത്തിന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്കു മാപ്പ് നല്‍കുന്നത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ നാളിതുവരെയായി തമിഴ്‌നാട് ഗവര്‍ണര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പേരറിവാളന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.

Rajiv Gandhi assassination case: Supreme Court asks Tamil Nadu Governor to consider AG Perarivalan's mercy plea, New Delhi, News, Politics, Supreme Court of India, Murder case, National, Trending

രാജീവ് ഗാന്ധിയുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബെല്‍റ്റ് ബോംബില്‍ ഉപയോഗിക്കുന്നതിനായി ബാറ്ററി വാങ്ങിനല്‍കിയെന്ന കുറ്റമാണ് പേരറിവാളനെതിരെയുള്ളത്. എന്നാല്‍ തനിക്ക് സംഘത്തിന്റെ ലക്ഷ്യം പ്രധാനമന്ത്രിയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളന്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലായ നളിനി, ശ്രീഹരന്‍ എന്ന മുരുകന്‍, എ.ജി.പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദന്‍ എന്നിവരാണ് ജയിലില്‍ കഴിയുന്നത്. സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കെ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് നളിനിയുടെ വധശിക്ഷ രണ്ടായിരത്തില്‍ അന്നത്തെ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ജീവപര്യന്തമായി കുറച്ചിരുന്നു. പിന്നീട് ജയില്‍ മോചനം ആവശ്യപ്പെട്ട് നളിനി നിരവധി തവണ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ധനു എന്നു പേരുള്ള വനിതാ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയും കേസന്വേഷണം സി.ബി.ഐ യ്ക്ക് കൈമാറുകയും ചെയ്തിരുന്നു. കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെ ഏഴുപേരാണു പ്രതികളായുള്ളത്. 24 വര്‍ഷത്തെ ശിക്ഷയ്ക്കു ശേഷം 2015 ഡിസംബര്‍ 30നാണ് പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rajiv Gandhi assassination case: Supreme Court asks Tamil Nadu Governor to consider AG Perarivalan's mercy plea, New Delhi, News, Politics, Supreme Court of India, Murder case, National, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?