വാഹനമിടിച്ച് കുഞ്ഞുകുരങ്ങ് ചത്തു; നാട്ടുകാരെ കരയിപ്പിച്ച് കുരങ്ങിന്‍ കൂട്ടത്തിന്റെ പ്രതിഷേധം
വലിയപറമ്പ്:(www.kvartha.com 15/09/2018) വാഹനമിടിച്ച് ചത്ത കുഞ്ഞു കുരങ്ങിന്റെ വേര്‍പാട് സഹിക്കാനാകാതെ കുരങ്ങ് കൂട്ടം. നിര്‍ത്താതെ കരഞ്ഞും കയര്‍ത്തും വാഹനം തടഞ്ഞുവെച്ചുമുള്ള മിണ്ടാപ്രാണികളുടെ വികാരപ്രകടനം കണ്ടുനിന്ന നാട്ടുകാരെയം നൊമ്പരപ്പെടുത്തി.
ഇടയിലെക്കാട് കാവിലെ നാല്‍പ്പതോളമുള്ള വാനര സംഘത്തിലെ ഒരു കുഞ്ഞിനാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കാവിനടുത്ത റോഡിലക്ക് കടന്നു വരുന്നതിനിടെ മിനിലോറിയിടിച്ച് ദാരുണാന്ത്യം സംഭവിച്ചത്. തുടര്‍ന്ന് അതുവഴി വന്ന ഒരു സ്‌കൂട്ടര്‍ യാത്രികന്‍ ചത്ത കുരങ്ങിനടുത്തേക്ക് നീങ്ങിയതോടെ വാനരപ്പട വാഹനം വളഞ്ഞ് ഹെല്‍മറ്റ് കൈക്കലാക്കി പ്രതിഷേധിച്ചു.
കുരങ്ങുകളെ നിത്യവും ചോറൂട്ടുന്ന ചാലില്‍ മാണിക്കം ചോറ്റുപാത്രവുമായി എത്തിയതോടെ അവരുടെ സങ്കടം ഇരട്ടിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് കുരങ്ങിന്റെ ശരീരം കാവിനരികില്‍ തന്നെ കുഴികുത്തി മൂടി. മൃതശരീരം എടുക്കുമ്പോഴും കുഴികുത്തുമ്പോഴും പ്രതിഷേധശബ്ദം മുഴക്കിയും മരച്ചില്ലകള്‍ കുലുക്കിയും സങ്കട ഭാവത്തോടെ തലതാഴ്ത്തിപ്പിടിച്ചും തങ്ങളുടെ കൂടപ്പിറപ്പിനെ അവര്‍ യാത്രയാക്കി.
നേരം ഇരുട്ടിയിട്ടും ഭൂരിഭാഗം കുരങ്ങുകളും കുഴിയുടെ നേരെയുള്ള വേലിയില്‍ സങ്കടം സഹിക്കാനാകാതെ ദുഃഖത്തിലായിരുന്നു. റോഡിന്റെ തെക്കുഭാഗത്തുവെച്ച് സഞ്ചാരികള്‍ നല്‍കുന്ന തീറ്റക്കായി റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇതിനു മുമ്പും വാഹനങ്ങളുടെ മരണ പാച്ചിലിനിടയില്‍ കുരങ്ങുകള്‍ റോഡില്‍ ചതഞ്ഞരഞ്ഞ സംഭവമുണ്ടായിട്ടുണ്ട്.ഇവിടുത്തെ വാനര സംഘത്തെയും ജൈവ വൈവിധ്യത്തെയും സംരക്ഷിച്ചു വരുന്നതില്‍ ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം സ്തുത്യര്‍ഹമായ പങ്ക് വഹിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Vehicles, Little Monkey dies in accident

Powered by Info News For You

Comments
Post a Comment