അസുഖത്തെ തുടര്‍ന്ന് യുവ എഞ്ചിനീയര്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): അസുഖംമൂലം ചികിത്സയിലായിരുന്ന യുവ എഞ്ചിനീയര്‍ മരിച്ചു. പടുവടുക്കം മുബാറക് റോഡ് പ്രഗോധിലെ പി.ആര്‍ ഗോപിഷാ (35)ണ് മരിച്ചത്. ചെന്നൈ എല്‍.ആന്‍ഡ്.ടി കമ്പനിയില്‍ ഷിപ്പ് ബില്‍ഡിംഗ് എഞ്ചിനീയറായിരുന്നു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കാസര്‍കോട് യുണൈറ്റഡ് ആശുപത്രി റിട്ട. മാനേജര്‍ ആര്‍. രാമചന്ദ്രന്‍ നായര്‍- ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരി ഉദുമ ബാരയിലെ മേലത്ത് പാറുക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജന പാലക്കാട്. മക്കള്‍: ആസ്ത ഗോപിഷ്, ആദികേഷ് ഗോപിഷ് (ഇരുവരും മൂന്ന് വയസ്). സഹോദരന്‍: ധനുഷ് (എഞ്ചിനീയര്‍. ജി.ഇ. പൂനെ).

കഴിഞ്ഞ ആറു വര്‍ഷമായി എല്‍ആന്‍ഡ്ടിയില്‍ ജോലിചെയ്തുവരുന്നു. പത്തുവര്‍ഷം മുമ്പാണ് കിഡ്നി മാറ്റിവച്ചത്. അമ്മ പാറുക്കുട്ടിയാണ് കിഡ്നി നല്‍കിയത്. മൂന്നുദിവസം മുമ്പ് പാലക്കാട്ടുള്ള ഭാര്യാവീട്ടില്‍ വെച്ച് ചിക്കന്‍പോക്സ് പിടിപെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?