സഞ്ജുവിന് ഇത് പ്രണയ സാഫല്യം; അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി; പ്രണയിനിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് താരം
തിരുവനന്തപുരം: (www.kvartha.com 09.09.2018) ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഇത് പ്രണയ സാഫല്യം. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി. പ്രണയിനിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് താരം.
2013 ആഗസ്ത് 22 ന് രാത്രി 11.11 മണിക്ക് ഒരു ഹായ് പറഞ്ഞു തുടങ്ങിയ ബന്ധത്തിന് ഇരുവരുടെയും വീട്ടുകാര്‍ സമ്മതം മൂളിയ വിവരം തന്റെ ഫേസ്ബുക്കിലൂടെയാണ് സഞ്ജു വെളിപ്പെടുത്തിയിരിക്കുന്നത്.
'അഞ്ച് വര്‍ഷത്തോളമായി ഒരു പെണ്‍കുട്ടിയുടെ ചിത്രം ഒപ്പം പങ്കുവയ്ക്കാനുള്ള ആഗ്രഹത്തിലായിരുന്നു. എന്റെ പ്രണയിനിയാണവളെന്ന് ഈ ലോകത്തെ അറിയിക്കാനുള്ള വെമ്പലിലായിരുന്നു താന്‍ ഇത്രയും കാലം. എന്നാല്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ ഒരുമിച്ച് വന്നിട്ടില്ല. ഇപ്പോഴിതാ വീട്ടുകാരുടെ സമ്മതവും. അത് വളരെയധികം സന്തോഷം പകരുന്നതാണ്' എന്ന് സഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിനിയാണ് ചഞ്ചു എന്ന സഞ്ജുവിന്റെ ചാരു. ഈ വര്‍ഷം ഡിസംബര്‍ 22നാകും വിവാഹം എന്ന് സഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sanju Samson Reveals About his Long-Time Girlfriend,Thiruvananthapuram, News, Facebook, Post, Photo, Marriage, Cricket, Sports, Kerala.

Powered by Info News For You

Comments
Post a Comment