റബര്‍ തോട്ടത്തിലെ നെല്‍കൃഷി; നൂറുമേനി കൊയ്തു വില്‍സന്‍ കണ്ണാടന്‍
പാലക്കാട്: (www.kvartha.com 18.09.2018) റബര്‍ തോട്ടത്തില്‍ നെല്‍കൃഷി വിളയിച്ച് വില്‍സന്‍ കണ്ണാടന്‍. നെല്ല് കൊയ്‌തെടുത്തപ്പോള്‍ കിട്ടിയത് നൂറുമേനി വിളവ്. ഇതു ചരിത്രം തിരുത്തിക്കുറിക്കുന്ന നേട്ടമാണ്. റബര്‍ തോട്ടത്തില്‍ നെല്‍കൃഷി അസാധ്യമാണെന്നു പറയുന്നവര്‍ക്ക് പാഠമാകേണ്ട നേട്ടം.
കിഴക്കഞ്ചേരി പട്ടയംപാടത്താണ് നൂറുമേനി വിളവുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു വിളവെടുപ്പ്. നാട്ടുകാരുടെയും കൃഷി ഓഫീസര്‍ അടക്കമുളള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഉത്സവ പ്രതീതിയിലായിരുന്നു നെല്ല് കൊയ്‌തെടുത്തത്. റബര്‍ റീ പ്ലാന്റുചെയ്ത തോട്ടത്തിലെ നെല്‍കൃഷിയുടെ നൂറുമേനി സംസ്ഥാനത്തു തന്നെ ആദ്യമാണെന്ന് കൃഷി ഓഫീസര്‍ റോഷ്ണി പറഞ്ഞു.
ഐശ്വര്യ എന്ന 110 ദിവസം മൂപ്പുളള നെല്ലിനമാണ് കൃഷി ചെയ്തിട്ടുളളത്. വില്‍സന്റെ വീടിനു പുറകിലെ കുന്നിന്‍ ചെരിവായ ഒന്നരയേക്കര്‍ റബര്‍ തോട്ടത്തിലായിരുന്നു കൃഷി. സാധാരണ റബര്‍ റീ പ്ലാന്റ് ചെയ്താല്‍ തൈകള്‍ വളര്‍ന്നു വരുന്നതുവരെ വാഴ, പൈനാപ്പിള്‍ എന്നീ വിളകളാണ് കൃഷി ചെയ്യുക. അതും റബര്‍ തൈകള്‍ക്കിടക്കാകും കൃഷി. റബറിന്റെ ഫ് ളാറ്റ്‌ഫോമില്‍ ഇതിനുമുന്‍പ് മറ്റെവിടെയെങ്കിലും നെല്‍കൃഷി ചെയ്തിട്ടുളളതായി കൃഷി വകുപ്പിനും അറിവില്ല.
കേരളത്തില്‍ അന്യം നിന്നുപോകുന്ന കര നെല്‍കൃഷി പ്രോത്സാഹന പദ്ധതി വഴിയാണ് ഈ പുതുകൃഷിയുടെ പരീക്ഷണം നടത്തിയത്. വില്‍സന്റെ തോട്ടത്തില്‍ നെല്‍കൃഷിക്കൊപ്പം 150 പൂവന്‍ വാഴയും വിവിധയിനം പച്ചക്കറികളുമുണ്ട്. റബര്‍ തോട്ടത്തിലെ നെല്‍കൃഷിയെക്കുറിച്ച് സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടര്‍ക്കും കൃഷിഭവന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rubber plantation paddy farming, Palakkad, News, Farmers, Report, Kerala.

Powered by Info News For You

Comments
Post a Comment