ടേക്ക്ഓഫ് ചെയ്ത ഉടനെ എഞ്ചിന്‍ തകരാര്‍; ഇത്തിഹാദ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

അബുദാബി: (www.kvartha.com 05.09.2018) ടേക്ക്ഓഫ് ചെയ്ത ഉടനെ എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തിഹാദ് വിമാനം അബുദാബിയില്‍ അടിയന്തരമായി തിരിച്ചിറക്കി. അബുദാബി - ജക്കാര്‍ത്ത ഇ വൈ 474 വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെ 2.55 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനത്തിന്റെ വലതുഭാഗത്തുള്ള എഞ്ചിനുള്ളില്‍ നിന്നും പൊട്ടിത്തെറി ശബ്ദം കേട്ടതായി ഒരു യാത്രക്കാരന്‍ വെളിപ്പെടുത്തി. അതേസമയം സാങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും, 7.30ന് മറ്റൊരു വിമാനത്തില്‍ ഇവരെ അയച്ചതായും ഇത്തിഹാദ് എയര്‍വേയ്‌സ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ethihad, Abu Dhabi, Flight, Landing, Engine, Passengers, Etihad plane returns to Abu Dhabi after engine trouble.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?