സര്‍ക്കാര്‍ സ്ഥലം കൈയ്യേറി സി പി എം പാര്‍ട്ടി ഓഫീസ് നിര്‍മാണം; നടപടി സ്വീകരിക്കാത്ത ആര്‍ ഡി ഒയെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു, ഓഫീസിന് ചുറ്റുമുള്ള രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കാനുള്ള സി പി എം നേതാവിന്റെ ഗൂഡനീക്കമാണ് കൈയ്യേറ്റമെന്നും ആരോപണം
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.09.2018) സര്‍ക്കാര്‍ സ്ഥലം കയ്യേറി സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് നിര്‍മാണം നടത്തുകയും ഇതിന്റെ ഉദ്ഘാടനം അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്ചൂരിയെ കൊണ്ട് നടത്തുകയും ചെയ്യുന്നതിനെതിരെ കോണ്‍്ഗ്രസ്, മുസ്ലിം ലീഗ്, ബി ജെ പി, കക്ഷികള്‍ ശക്തമായി രംഗത്തു വന്നു. ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കാത്ത ആര്‍ ഡി ഒയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ഓഫീസിലെത്തി ഉപരോധിച്ചു.
യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് വൈസ് പ്രസിഡണ്ട് ശ്രീജിത്ത് മാടക്കല്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി കെ അരവിന്ദന്‍, രാജേഷ് പുല്ലൂര്‍, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, രാജേഷ് പള്ളിക്കര, ശശിധരന്‍ തന്നിത്തോട്, സന്തു ടോം ജോസ്, വസന്തന്‍ പടുപ്പ്, അനൂപ് കല്യോട്ട്, ജനാര്‍ദനന്‍ കല്യോട്ട്, ഗിരീഷ് നമ്പ്യാര്‍, മധു കുണ്ടോളംപാറ, ഉമേശന്‍ കാട്ടുകുളങ്ങര, ശിവപ്രസാദ് ചാലിങ്കാല്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
40 ലക്ഷം രൂപ ചെലവില്‍ പണിത കെട്ടിടം കൈയ്യേറിയ സര്‍ക്കാര്‍ ഭൂമിയിലാണെന്ന വിവരം പുറത്ത് വന്നതോടെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ 2017 ഡിസംബര്‍ 27ന് ഹൊസ്ദുര്‍ഗ് ഭൂരേഖ തഹസില്‍ദാര്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കെയാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി 30 ന് സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നത്. നിര്‍മാണം നടക്കുന്നതിനിടെ റവന്യൂ അധികൃതര്‍ പണി നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും സി പി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയായിരുന്നു. ഓഫീസിന്റെ മറവില്‍ ഇതിന് ചുറ്റുമുള്ള രണ്ട് ഏക്കര്‍ ഭൂമി സ്വന്തമാക്കാനുള്ള ഒരു സി പി എം നേതാവിന്റെ ഗൂഡ നീക്കവും പുറത്ത് വന്നിട്ടുണ്ട്. കൈയ്യേറ്റത്തിന് പഞ്ചായത്ത് അധികൃതര്‍ ഒത്താശ ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
അനധികൃത നിര്‍മ്മാണവും അനുമതിയില്ലാത്ത നിര്‍മ്മാണവും തടയേണ്ടത് പഞ്ചായത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. എന്നാല്‍ ഇവിടെ കയ്യേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകള്‍ കാറ്റില്‍ പറത്തി ഒത്താശ ചെയ്യുകയാണ് പഞ്ചായത്ത് ചെയ്തിരിക്കുന്നത്. അതിനിടെ സി പി എമ്മിലെ ഒരു വിഭാഗം തന്നെ കൈയ്യേറ്റത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. മൂന്നാര്‍, ഹാരിസണ്‍ ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്ത വി എസിന് ധാര്‍മ്മിക പിന്തുണ നല്‍കിയ സിതാറാം യെച്ചൂരിയെ കയ്യേറ്റ ഭൂമിയിലെ മന്ദിരം ഉദ്ഘാടനം ചെയ്യിപ്പിച്ച് മുഖം വികൃതമാക്കാനുള്ള പിണറായി പക്ഷത്തിന്റെ നീക്കമാണിതെന്നാണ് സംശയിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
അതുവഴി വി എസ് പക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് നീക്കം നടക്കുന്നത്. ഏതായാലും വിവാദ മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ സീതാറാം യെച്ചൂരി എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Office, CPM, Congress, youth-congress, CPM's Land Encroachment issue; Youth congress blocks RDO
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment