അനധികൃത മണലൂറ്റ്; നടപടി കര്‍ശനമാക്കി പോലീസ്, മീത്തല്‍ ആലൂരില്‍ മണലെടുക്കുകയായിരുന്ന തോണി പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു, മണലൂറ്റ് സംഘം പുഴയിലിറങ്ങി നീന്തി രക്ഷപ്പെട്ടു
ബോവിക്കാനം: (www.kasargodvartha.com 14.09.2018) അനധികൃത മണലൂറ്റ് നടക്കുന്നതായി പരാതി വ്യാപകമായതോടെ നടപടി കര്‍ശനമാക്കി പോലീസ്. മുളിയാര്‍ മീത്തല്‍ ആലൂരിലാണ് പയസ്വിനിപ്പുഴയില്‍ മണലൂറ്റ് വ്യാപകമായി നടക്കുന്നതായി പരാതിയുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയ പോലീസ് മണലെടുക്കുകയായിരുന്ന തോണി പിടിച്ചെടുത്ത് നശിപ്പിച്ചു. പോലീസിനെ കണ്ട് മണലൂറ്റ് സംഘം പുഴയിലിറങ്ങി നീന്തി രക്ഷപ്പെട്ടു.
എസ് ഐ നിബിന്‍ ജോയിയും സംഘവും നടത്തിയ പരിശോധനയിലാണ് തോണി പിടികൂടിയത്. ഒരാഴ്ച മുമ്പും ഇതേ സ്ഥലത്ത് നിന്ന് രണ്ടുതോണികള്‍ പോലീസ് പിടികൂടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്തിരുന്നു. ആലൂര്‍, മുണ്ടക്കൈ പ്രദേശങ്ങളില്‍ മണലെടുപ്പ് രൂക്ഷമായതായി നേരത്തെ തന്നെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.
നിര്‍മാണം പാതിവഴിയിലായ സ്ഥിരം തടയണയുടെ നിലനില്‍പിനുപോലും മണലെടുപ്പ് ഭീഷണിയായതായി ജലഅതോറിറ്റിയും പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, sand mafia, Police, Bovikanam, Muliyar, Sand mafia in Meethal Aloor; Police inspection tighten, Boat seized and destroyed
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment