മോദിയുടെ കാലു കഴുകിയ വെള്ളം കുടിക്കുമോ; ബിജെപി എം.പിയെ പരിഹസിച്ച് കപില്‍ സിബല്‍

Image result for modi and kapil sibal

ന്യൂഡല്‍ഹി (www.evisionnews.co): പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്റെ കാലു കഴുകിയ വെള്ളം കുടിച്ചതിനെ ന്യായീകരിച്ച ബി.ജെ.പി എം.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ജാര്‍ഖണ്ഡില്‍ ബി.ജെ.പി എം.പി നിഷികാന്ത് ദ്യൂബെയുടെ കാല്‍ കഴുകി ആ വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍ കുടിച്ച സംഭവത്തെ പരിഹസിച്ചാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്. തന്നോടുള്ള സ്‌നേഹം മൂലമാണെന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ കാല്‍ കഴുകിയ വെള്ളം കുടിച്ചതെന്നായിരുന്നു സംഭവത്തില്‍ ബി.ജെ.പി എം.പിയുടെ ന്യായീകരണം.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലു കഴുകി ദ്യൂബെ ആ അഴുക്കു വെള്ളം കുടിക്കുമോ എന്ന ചോദ്യമാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ചോദിച്ചത്. സ്‌നേഹം കൊണ്ടാണെങ്കില്‍ മോദിയുടെ കാലു കഴുകി ആ വെള്ളം ദ്യൂബെ കുടിക്കുമോയെന്നും അങ്ങനെ കുടിച്ചില്ലെങ്കില്‍ മോദിയോട് സ്‌നേഹമില്ലെന്നല്ലേ അര്‍ഥമെന്നും കപില്‍ സിബല്‍ ചോദിച്ചു.

ജാര്‍ഖണ്ഡില്‍ ഞായറാഴ്ചയാണു വിവാദ സംഭവമുണ്ടായത്. ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ പ്രചാരണ പരിപാടികള്‍ക്കിടെ ദ്യൂബെയുടെ കാല്‍ കഴുകി ആ വെള്ളം പാര്‍ട്ടി പ്രവര്‍ത്തകനായ പവന്‍ കുടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ വൈറലാവുകയും ചെയ്തു. ഇതോടെ വന്‍ വിമര്‍ശനമാണ് ബി.ജെ.പി എം.പിയെ തേടിയെത്തിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?