കേരളാ ബ്ലാസ്‌റ്റേര്‍സിന്റെ ഓഹരികള്‍ വിറ്റ വാര്‍ത്ത സ്ഥിരീകരിച്ച് സച്ചിന്‍; ഹൃദയം എപ്പോഴും ബ്ലാസ്‌റ്റേര്‍സിനൊപ്പമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍
കൊച്ചി: (www.kvartha.com 16.09.2018) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേര്‍സിലുള്ള തന്റെ ഓഹരികള്‍ ലുലുഗ്രൂപ്പിന് കൈമാറിയെന്ന വാര്‍ത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥിരീകരിച്ചു. 20 ശതമാനം ഓഹരിയാണ് സച്ചിന്റെ പക്കലുണ്ടായിരുന്നത്. ബാക്കി 20 ശതമാനം ഓഹരി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. ഈ ഓഹരികളും ലുലു ഗ്രൂപ്പ് വൈകാതെ സ്വന്തമാക്കിയേക്കുമെന്നാണ് സൂചന.
Keywords: Kerala, Kerala Blasters, Sports, Football, Sachin Tendulker, Business Man, Trending, Kochi, M M Yousuf Ali, LULU Group, Share, Sachin confirms blasters share selling
ബ്ലാസ്റ്റേര്‍സിന്റെ മുഴുവന്‍ ഓഹരികളും പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ കീഴിലുള്ള ലുലു ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് തന്റെ ഓഹരികള്‍ കൈമാറിയ കാര്യ സച്ചിന്‍ സ്ഥിരീകരിച്ചത്.
ബ്ലാസ്‌റ്റേര്‍സ് മികച്ച ടീമാണെന്നും ടീം ഇനിയും മുന്നേറുമെന്നും സച്ചിന്‍ പറഞ്ഞു. ഹൃദയംകൊണ്ട് എക്കാലവും താന്‍ ബ്ലാസ്റ്റേര്‍സിനൊപ്പമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
Keywords: Kerala, Kerala Blasters, Sports, Football, Sachin Tendulker, Business Man, Trending, Kochi, M M Yousuf Ali, LULU Group, Share, Sachin confirms blasters share selling
Powered by Info News For You

Comments
Post a Comment