മണാലിയിലെ പ്രളയ സ്ഥലത്ത് കുടുങ്ങിയ കാസര്‍കോട്ടുകാര്‍ വീട്ടുകാരെ വിളിച്ചു; തങ്ങള്‍ സുരക്ഷിതരെന്ന് റൈഡര്‍മാര്‍

കാസര്‍കോട്: (www.kasargodvartha.com 27.09.2018) ബുള്ളറ്റില്‍ റൈഡിന് പോയപ്പോള്‍ മണാലിയിലെ പ്രളയ സ്ഥലത്ത് കുടുങ്ങിയ കാസര്‍കോട്ടെ രണ്ടു പേരും വീട്ടുകാരെ വിളിച്ച് തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിച്ചു. തായലങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ നാജി കോട്ടേജില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ ബി എഫ് അബ്ദുല്‍ നഈം, തായലങ്ങാടി ടി എ എം ഹാജി ഹൗസിലെ പി എച്ച് ഹംസയുടെ മകന്‍ പി എച്ച് മുഹമ്മദ് ഷബീര്‍ എന്നിവരാണ് പ്രളയ സ്ഥലത്ത് നിന്നും വീട്ടുകാരെ വിളിച്ചത്.

തങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ സുരക്ഷിതരായി ഉണ്ടെന്നും ഭക്ഷണവും മരുന്നും ലഭിച്ചതായും ഇവര്‍ അറിയിച്ചതായി ബന്ധുക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വാര്‍ത്താ വിനിമയ ബന്ധം ഭംഗീകമായി പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു. ക്യാമ്പില്‍ നിന്നാണ് ഇവര്‍ വീട്ടുകാരെ ബന്ധപ്പെട്ടത്. റോഡ് ഗതാഗതം  തകരാറിലായതിനാല്‍ പുറത്ത് കടക്കുന്നത് സങ്കീര്‍ണമായിട്ടുണ്ടെങ്കിലും എത്രയും പെട്ടന്ന് തിരിച്ചു വരാന്‍ കഴിയുമെന്നും ഇവര്‍ പറഞ്ഞു. 

സാഹസീക യാത്രക്കാരായതിനാല്‍ ഇവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്നും അതുകൊണ്ട് തന്നെ ആശങ്ക നീങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു.  കാശ്മീര്‍ വഴിയാണ് ഇവര്‍ മറ്റ് റൈഡര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് മണാലിയിലേക്ക് പുറപ്പെട്ടത്. ലേയിലെയും മണാലിയിലെയും സൈനികരെ ബന്ധപ്പെട്ട് ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയിരുന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് ഇവർക്ക് വീട്ടുകാരെ ബന്ധപ്പെടാൻ കഴിഞ്ഞത്.

Related News:
ബുള്ളറ്റില്‍ റൈഡിന് പോയ കാസര്‍കോട്ടെ രണ്ടു പേര്‍ മണാലിയിലെ പ്രളയസ്ഥലത്ത് കുടുങ്ങി; ബന്ധുക്കള്‍ സൈന്യത്തിന്റെ സഹായം തേടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Thayalangadi, Missing Kasaragod natives safe
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?