നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

കൊച്ചി: (www.kvartha.com 12/09/2018) നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടറും ഡെറാഡൂണ്‍ പട്ടേല്‍ നഗര്‍ സ്വദേശിയുമായ പ്രിയാങ്ക് (32) ആണ് മരിച്ചത്.

സെന്‍ട്രല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണത്തില്‍ ദുരൂഹതയില്ലെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബവഴക്കിനെത്തുടര്‍ന്നു വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണു പോലീസ് കരുതുന്നത്. കൈയില്‍ കുത്തിവയ്‌പ്പെടുത്തതിന്റെ പാടുകളുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

News, Kochi, Kerala, Dead Body, Police, Suicide, Doctor, Doctor found dead in hotel room


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Dead Body, Police, Suicide, Doctor, Doctor found dead in hotel room


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?