എലിപ്പനിക്കെതിരെ ജാഗ്രത; ശുചീകരണത്തിനിറങ്ങുന്നവര്‍ പ്രതിരോധ മരുന്ന് കഴിക്കണം

തിരുവനന്തപുരം: (www.kvartha.com 03.09.2018) എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രളയ ബാധിത ജില്ലകളില്‍ ശുചീകരണത്തിനു പോകുന്നവരും മടങ്ങിയെത്തിയവരും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണമെന്ന് ഇതു സംബന്ധിച്ച അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി പറഞ്ഞു. ജില്ലയിലെ കിണറുകളും ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യാന്‍ വിവിധ ഏജന്‍സികള്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കി.
Careful, Leptospirosis, Kerala, News, Epidemic diseases, Be careful against epidemic diseases

ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഡോക്‌സിസൈക്ലിന്‍ 200 മില്ലി ഗ്രാം ഒരുമിച്ച് ആഴ്ചയിലൊരിക്കല്‍ കഴിക്കണം. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ഈ ഗുളിക കഴിക്കണം.

പനി, ശരീര വേദന, കാലിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ നിറം, മൂത്രത്തിന്റെ അളവ് കുറവും നിറവ്യത്യാസവും തുടങ്ങിയ ലക്ഷണങ്ങളെന്തെങ്കിലുമുണ്ടായാല്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ നല്‍കിയ ചികിത്സാ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധികളുമായി ഇത്തരം ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും മറ്റു വിവരങ്ങളും ദിവസവും ജില്ലാ മെഡിക്കല്‍ ഓഫിസില്‍ അറിയിക്കണം.

തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കിടയില്‍ എലിപ്പനി ബോധവത്കരണത്തിന് അതത് വകുപ്പുകളെ ചുമതലപ്പെടുത്തി. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി ബോധവത്കരണം നടത്താനും എലിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനു ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം വി ആര്‍ വിനോദ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നീന റാണി (ഇന്‍ ചാര്‍ജ്), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ എ ഹില്‍ക് രാജ്, ഹരിത കേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Careful, Leptospirosis, Kerala, News, Epidemic diseases, Be careful against epidemic diseases


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?