ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം കൈമാറി
കാസര്‍കോട് (www.evisionnews.co): ഊജംപദവ്, സംസം ഗെയ്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രളയദുരിത ബാധിതര്‍ക്കായി സമാഹരിച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. ക്ലബ് പ്രസിഡണ്ട് ഉനൈസ് നാലപ്പാട്, പുത്തിഗെ പഞ്ചയാത്ത് പ്രസിഡണ്ട് അരുണയ്ക്കു തുക കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബി മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ ജയന്തി, അബൂബക്കര്‍ ഉറുമി, ക്ലബ് സെക്രട്ടറി സുബൈര്‍, ഇംതിയാസ്, റഷീദ്, ഹൈദര്‍, സകരിയ, അബ്ദുല്‍ റഹ്മാന്‍, സലീദ് സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment