മദ്ധ്യപ്രദേശില്‍ സെപ്റ്റംബര്‍ ആറിന് ബന്ദ്; സുരക്ഷ ശക്തമാക്കി പോലീസ്; ശിവപുരിയിലും ഭിന്ദിലും അതീവ ജാഗ്രത നിര്‍ദ്ദേശം

ഭോപ്പാല്‍: (www.kvartha.com 05.09.2018) മദ്ധ്യപ്രദേശില്‍ സെപ്റ്റംബര്‍ ആറ്, വ്യാഴാഴ്ച  ബന്ദ്. പിന്നോക്ക ജാതി പിന്നോക്ക വിഭാഗ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നടക്കുന്ന ബന്ദില്‍ അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ പാസാക്കിയ എസ് സി എസ് ടി ഭേദഗതി ബില്ലിനെതിരെയാണ് പ്രക്ഷോഭം.

ബന്ദിന് മുന്നോടിയായി നാല് ജില്ലകളില്‍ നിരോധനാജ് ഞ പുറപ്പെടുവിച്ചു. മൊറീന, ശിവപുരി, ഭിന്ദ്, അശോക് നഗര്‍ എന്നിവിടങ്ങളിലാണ് നിരോധനാജ് ഞ.  ഗ്വാലിയോര്‍ ചമ്പല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ നാല് ജില്ലകളും.

National, Madhya Pradesh,

ഈ വര്‍ഷം ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദില്‍ ഏറ്റവും അക്രമ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത് ഈ പ്രദേശത്താണ്. പിന്നോക്ക വിഭാഗങ്ങളായിരുന്നു ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.

കഴിഞ്ഞ ഒരാഴ്ചയായി മദ്ധ്യപ്രദേശില്‍ പിന്നോക്ക വിഭാഗ ബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്നുണ്ട്. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ ഗ്വാളിയോറിലുള്ള വസതിക്ക് മുന്‍പില്‍ പ്രക്ഷോഭകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കൂടാതെ ഭിന്ദിലെ എം. പി ഭഗിരത് പ്രസാദിന്റെ വസതിക്ക് മുന്‍പിലും പ്രതിഷേധ പ്രകടനം നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Gwalior-Chambal region, one of the sensitive areas, had witnessed a large-scale violence on 2 April this year during the 'Bharat bandh' called by Dalit groups. Makrand Deuskar, inspector general of police (Intelligence) told reporters on Tuesday, "Police headquarters have alerted all the superintendents of police in view of proposed bandh on 6 September."

Keywords: National, Madhya Pradesh, 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?