എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതരെ പ്രളയത്തില്‍ മുക്കരുത്: പീഡിത ജനകീയ മുന്നണി

കാസര്‍കോട്: (www.kasargodvartha.com 17.09.2018) കേരളം നേരിട്ട പ്രളയക്കെടുതിയുടെ മറവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവല്‍ പ്രശ്‌നങ്ങളെ തമസ്‌ക്കരിക്കാനുള്ള നീക്കത്തെ എന്തു വില കൊടുത്തും നേരിടുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകയോഗം തീരുമാനിച്ചു. ദുരിതബാധിതരെ സംബന്ധിച്ചിടത്തോളം എന്നും പ്രളയ സമാനമാണെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഒച്ചിന്റെ വേഗതയില്‍ മാത്രമാണെന്നും യോഗം വിലയിരുത്തി.

ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന സെല്‍ യോഗത്തില്‍ 1618 പേരെ പുന:പരിശോധന നടത്തി 77 ദുരിതബാധിതരെ കൂടി പട്ടികയില്‍ ചേര്‍ത്തതൊഴിച്ചാല്‍ ഗൗരവമായ മററു വിഷയങ്ങള്‍ തീരുമാനിക്കത്തതില്‍ മുന്നണി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. 2017ല്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ നിന്നും ദുരിതബാധിതരായ 1515 പേരെ ദൂരപരിധിയുടെ പേരില്‍ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. 2016ല്‍ സര്‍ക്കാറുമായുണ്ടാക്കിയ ഒത്തു തീര്‍പ്പു വ്യവസ്ഥയനുസരിച്ച് ജില്ലയിലെ സമാനമായ രോഗികള്‍ക്ക് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാനും അര്‍ഹതയുണ്ടെങ്കില്‍ പട്ടികയില്‍ പെടുത്തുമെന്നും തീരുമാനമുണ്ടായി. ഇത്തരമൊരു തീരുമാനമെടുപ്പിക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ച ഇന്നത്തെ റവന്യൂ വകുപ്പ് മന്ത്രി തന്നെ കശുമാവിന്‍ തോപ്പിന്റെ രണ്ടു കിലോമീറ്റര്‍ അതിര്‍ത്തി വരച്ച് ദുരിതബാധിതരെ ഒഴിവാക്കുന്നത് വഞ്ചനയാണെന്നും പുനരധിവാസ സെല്ലിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രസ്തുത തീരുമാനം പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും യോഗം ആവശ്വപ്പെട്ടു.

രണ്ടു പതിറ്റാണ്ടിലധികം കാലം ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ അതിര്‍ത്തി വരക്കാതെ മാനദണ്ഡങ്ങളൊന്നും പാലിക്കാതിരുന്നവര്‍ ദുരിതബാധിതരെ കണ്ടെത്താന്‍ മുടന്തന്‍ ന്യായവാദങ്ങള്‍ കൊണ്ടുവരുന്നത് ക്രൂരമാണെന്ന് മുന്നണി യോഗം അഭിപ്രായപ്പെട്ടു.
മോറിട്ടോറിയം ഒക്ടോബറില്‍ അവസാനിക്കുമ്പോഴും കടബാധ്യത പരിഹരിക്കുന്നതില്‍ തീരുമാനമാകാത്തതും ദുരിതബാധിതരെ ആശങ്കാകുലരാക്കിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Endosulfan, Endosulfan-victim, Top-Headlines, Endosulfan victims in Trouble
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?