ഹനാന്‍ ഹമീദ് സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നട്ടെല്ലിന് പരിക്ക്
കൊടുങ്ങല്ലൂര്‍: (www.kvartha.com 03.09.2018) കോളജ് യൂണിഫോമില്‍ മീന്‍ വില്‍പന നടത്തി ശ്രദ്ധേയയായ ഹനാന്‍ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് നട്ടെല്ലിന് പരിക്ക്. തിങ്കളാഴ്ച രാവിലെ ഹനാന്‍ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റു.
കൊടുങ്ങല്ലൂരില്‍ സ്‌റ്റേജ് ഷോ കഴിഞ്ഞു മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഒരാള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിനു കാര്‍ വെട്ടിച്ചപ്പോള്‍ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നുവെന്ന് ഹനാന്‍ പറഞ്ഞു. പരിക്കേറ്റ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തില്‍ ഹനാന്റെ കൈകളിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കുണ്ട്.
Keywords: Hanan injured in car accident, News, Injured, Accident, Hospital, Treatment, Vehicles, Trending, Student, Kerala.

Powered by Info News For You

Comments
Post a Comment