കാടിളക്കി കടന്നുവരുന്നു കേരളത്തിന്റെ കൊമ്പന്മാര്‍; ഐ എസ് എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേര്‍സും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

കൊല്‍ക്കത്ത: (www.kvartha.com 29.09.2018) ഐ എസ് എല്‍ അഞ്ചാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരളത്തിന്റെ സ്വന്തം കേരളാ ബ്ലാസ്‌റ്റേര്‍സും എടികെയും തമ്മില്‍ ഏറ്റുമുട്ടും. കൊല്‍ക്കത്തയുടെ തട്ടകമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച്ച രാത്രി 7:30നാണ് കിക്കോഫ്.


വമ്പന്‍ താരങ്ങളൊന്നുമില്ലാതെ കളത്തിലിറങ്ങുന്ന ബ്ലാസ്റ്റേര്‍സ് ഇത്തവണ കരുതലോടെയാണ് ടീമൊരുക്കിയിരിക്കുന്നത്. വിദേശലീഗുകളില്‍ പയറ്റിത്തെളിഞ്ഞ ഒരുപിടി മികച്ച താരങ്ങള്‍ ബ്ലാസ്റ്റേര്‍സ് നിരയിലുണ്ട്. പ്രതിരോധത്തില്‍ ഉപനായകന്‍ സിറിള്‍ കാലിയും മധ്യനിരയില്‍ ക്രമാറോവിച്ചും  മുന്നേറ്റത്തില്‍ മാറ്റെജ് പോപ്ലാറ്റ്‌നിക്കും സ്ലാജനോവിച്ചും അത്ഭുതങ്ങള്‍ കാട്ടാന്‍ ശേഷിയുള്ളവരാണ്. ഒപ്പം പഴയ പടക്കുതിരകളായ കിസിറ്റോ കെസിറോണും പെക്കൂസണും ലാറ്റിച്ച് പെസിച്ചും ചേരുമ്പോള്‍ ബ്ലാസ്‌റ്റേര്‍സ് ലൈനപ്പ് സുശക്തം. എന്നാല്‍ പ്രതിരോധത്തില്‍ അനസ് എടത്തൊടിക വിലക്ക് മൂലം ഇന്ന് പുറത്തിരിക്കും. ആദ്യ മൂന്ന് മത്സരങ്ങളില്‍ അനസിന് വിലക്കുണ്ട്. രണ്ട് ഫൈനലുകളില്‍ കേരളത്തെ തോല്പിച്ച് കിരീടമണിഞ്ഞ കൊല്‍ക്കത്തയെ തറപറ്റിച്ച് സീസണ്‍ ഗംഭീരമായി തുടങ്ങാനാണ് കൊമ്പന്മാരുടെ പടപ്പുറപ്പാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Sports, Kerala Blasters, Kolkata, ISL, Football, Atletico De Kolkata, ISL Inaugural Match; Kerala blasters Vs ATK. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?