പ്രളയക്കെടുതി: അധികമായി അനുവദിച്ച അരി സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: (www.kvartha.com 02.09.2018) പ്രളയക്കെടുതിയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അധികമായി അനുവദിച്ച അരി സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനം നേരിട്ട ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത്, കേരളത്തിന് അധികമായി അനുവദിച്ച 89,540 ടണ്‍ അരിയുടെ വില എന്‍ഡിആര്‍എഫില്‍ നിന്ന് വെട്ടിക്കുറയ്ക്കരുതെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു.


പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ 1.18 ലക്ഷം ടണ്‍ അരി സംസ്ഥാനം സൗജന്യമായി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രാലയം 89,540 ടണ്‍ അരി അധികമായി അനുവദിക്കുകയും ചെയ്തു. തല്‍ക്കാലം വില ഈടാക്കുന്നില്ലെങ്കിലും താങ്ങുവില (മിനിമം സപ്പോര്‍ട്ട് പ്രൈസ്) കണക്കാക്കി ഇതിന്റെ വില ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നോ ഭക്ഷ്യഭദ്രതാനിയമപ്രകാരം കേരളത്തിന് അനുവദിക്കുന്ന മറ്റ് പദ്ധതികളില്‍ നിന്നോ കുറയ്ക്കുമെന്നാണ് ഭക്ഷ്യപൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുളളത്.

എന്‍ഡിആര്‍എഫില്‍ നിന്നും മറ്റ് പദ്ധതികളില്‍ നിന്നും ഇത് കുറയ്ക്കുന്നത് സംസ്ഥാനത്തിന് വലിയ പ്രയാസമുണ്ടാക്കുമെന്നും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, CM, Pinarayi vijayan, Flood, Rain, Letter, PM, Narendra Modi, Rice, flood: Pinarayi sent letter to PM for free rice. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?