ഉത്തരാഖണ്ഡില്‍ നിന്നും കാണാതായ പെണ്‍കുട്ടി നടന്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍; ആവശ്യം കേട്ടാല്‍ ഞെട്ടും

മുംബൈ: (www.kvartha.com 06.09.2018) ഉത്തരാഖണ്ഡില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി. ഇക്കഴിഞ്ഞ ആഗസ്ത് 11നാണ് 24കാരിയായ പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങിയത്. തുടര്‍ന്ന് മുംബൈയില്‍ എത്തിയ യുവതി സല്‍മാന്‍ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്‌മെന്റില്‍ എത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അകത്തേക്ക് കയറ്റി വിട്ടില്ല. സല്‍മാന്‍ ഖാനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായാണ് മാനസികാസ്വസ്ഥ്യമുള്ള പെണ്‍കുട്ടി മുംബൈയില്‍ എത്തിയത്.

തുടര്‍ന്ന് നഗരത്തിലൂടെ അലക്ഷ്യമായി നടക്കുകയായിരുന്ന യുവതിയെ നാട്ടുകാര്‍ സേവ് രി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ മാനസികാസ്വസ്ഥ്യം നേരിടുന്നയാളാണെന്ന് വ്യക്തമായതായി സെവ്‌രി എസ്.ഐ നാരായണ്‍ തര്‍ക്കുന്‍ഡെ പറഞ്ഞു.

Missing Uttarakhand Woman Found, Wanted To “Marry Salman Khan”, Mumbai, News, Missing, Police, Family, Custody, Salman Khan, Probe, Phone call, National, C inema, Humor

പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടെത്തുകയും പെണ്‍കുട്ടിയെ ഇവര്‍ക്ക് കൈമാറുകയും ചെയ്തു. സല്‍മാന്‍ ഖാനെ വിവാഹം ചെയ്യാനായി എത്തിയതാണെന്ന് മാത്രമായിരുന്നു ആദ്യ ദിവസങ്ങളില്‍ അവര്‍ പോലീസിനോട് പറഞ്ഞത്.

എന്നാല്‍ ആഗസ്റ്റ് 29ന് അവര്‍ ചില ഫോണ്‍ നമ്പരുകള്‍ നല്‍കിയതാണ് കുടുംബത്തെ കണ്ടെത്താന്‍ സഹായകമായത്. അതില്‍ യുവതിയുടെ പിതാവിന്റെ ഫോണ്‍ നമ്പരും ഉണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ വിളിച്ച് വിവരം പറയുകയായിരുന്നു. ബുധനാഴ്ചയാണ് പോലീസ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Missing Uttarakhand Woman Found, Wanted To “Marry Salman Khan”, Mumbai, News, Missing, Police, Family, Custody, Salman Khan, Probe, Phone call, National, C inema, Humor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?