പ്രളയബാധിത പ്രദേശങ്ങളിലെ കിണര്‍ വെള്ളത്തില്‍ നൈട്രേറ്റും അമോണിയയും; ജലജന്യ രോഗങ്ങള്‍ക്ക് സാധ്യത

മാവേലിക്കര: (www.kvartha.com 06.09.2018) പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളില്‍ നൈട്രേറ്റിന്റെയും അമോണിയയുടെയും കോളിഫോം ബാക്ടീരിയയുടെയും അളവ് വര്‍ധിച്ചു. ഇതോടെ പ്രദേശത്ത് ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയേറി. മാന്നാര്‍, കടപ്ര, നിരണം, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളില്‍ കിണറുകളിലെ വെള്ളത്തിലാണ് വലിയ തോതില്‍ നൈട്രേറ്റും അമോണിയയും കോളിഫോം ബാക്ടീരിയയും കണ്ടെത്തിയത്.

ജല അതോറിറ്റിയുടെ രസതന്ത്ര വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതോടെ പ്രദേശത്തെ കിണര്‍ ജലം ഉപയോഗിക്കരുതെന്ന് നിര്‍ദേശം ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. പരുമല സെമിനാരി ധ്യാനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ലാബില്‍ 1500 ഓളം കിണറുകളിലെ വെള്ളം ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ 29 ന് ആരംഭിച്ച പരിശോധനാ ക്യാമ്പ് 10 വരെയുണ്ടാകും.

കോഴിക്കോട് മേഖലാ ഓഫീസിലെ കെമിസ്റ്റുമാരായ വിനോദ്കുമാര്‍ എം.ജി, ഷിജോഷ് വി എന്നിവരുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഗുണഭോക്താക്കള്‍ ഒരു ലിറ്റര്‍ വെള്ളമാണ് പരിശോധനയ്ക്കായി നല്‍കേണ്ടത്. പ്രളയ ജലം കൊണ്ട് കിണറുകള്‍ മൂടിയ സ്ഥലങ്ങളിലാണ് കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായി കണ്ടത്. ചെങ്ങന്നൂര്‍, തിരുവല്ല താലൂക്കുകളിലും അപ്പര്‍കുട്ടനാടന്‍ മേഖലയിലും ഭൂരിഭാഗം പ്രദേശങ്ങളില്‍ പ്രളയജലം മൂലം കിണറുകള്‍ മൂടിയിരുന്നു.

ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം പ്രദേശങ്ങളിലെയും വെള്ളം ഏറെ മലിനമായതായാണ് പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ജലം ഉപയോഗിച്ചാല്‍ ഉണ്ടാകും. തിളപ്പിച്ച് ഉപയോഗിച്ചാല്‍ പോലും പൂര്‍ണമായ അണുനശീകരണം പലപ്പോഴും സാധിക്കില്ല. ഈ സാഹചര്യത്തില്‍ ശുദ്ധമായ ജലം ഉപയോഗിക്കുക മാത്രമാണ് പോംവഴി. പ്രളയ ബാധിത മേഖലകള്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Local-News, Alappuzha, Trending, Flood, Nitrate and Ammonia in Well water
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?