ജെറ്റ് എയര്‍വെയ്‌സിനെതിരെ ആഞ്ഞടിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

മുംബൈ:  (www.kvartha.com 05.09.2018) ജെറ്റ് എയര്‍വെയ്‌സിനെതിരെ ആഞ്ഞടിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സഹയാത്രികന് ജെറ്റ് എയര്‍വെയ്‌സ് ഗ്രൗണ്ട് സ്റ്റാഫില്‍നിന്നുണ്ടായ മോശം പെരുമാറ്റമാണ് ദുല്‍ഖറിനെ ചൊടിപ്പിച്ചത്.

യാത്രക്കാരോട് വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമുള്ള പെരുമാറ്റമാണ് ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരുടേത്. അവരുടെ പെരുമാറ്റവും സംസാരവും പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് ദുല്‍ഖര്‍ ജെറ്റ് എയര്‍വെയ്‌സിനെതിരെ തിരിഞ്ഞത്.

Dulquer Salmaan lashes out at the ‘bad attitude’ of airline staff, Mumbai, News, Dulkar Salman, Allegation, Complaint, Twitter, Passengers, Cinema, National

എന്റെ വിമാനസര്‍വീസുകള്‍ക്കായി ഞാന്‍ ഇതുവരെ വൈകിയിട്ടില്ല. പ്രത്യേക അവകാശങ്ങള്‍ തേടാനോ ക്യൂവില്‍ പരിഗണന ലഭിക്കാനോ ശ്രമിച്ചിട്ടില്ല. താരപരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല താന്‍. എന്നാല്‍ ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരനോട് അവരുടെ മോശം പെരുമാറ്റമുണ്ടായത്.

മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.

കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സമാന അനുഭവങ്ങള്‍ പങ്കുവച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ദുല്‍ഖറിനു മറുപടിയുമായി ജെറ്റ് എയര്‍വെയ്‌സും രംഗത്തെത്തി. താങ്കളുടെ കോണ്‍ടാക്ട് നമ്പര്‍ ഡയറക്ട് മെസേജ് അയക്കൂ. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നാണ് ജെറ്റ് എയര്‍വെയ്‌സ് ട്വിറ്ററില്‍ കുറിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dulquer Salmaan lashes out at the ‘bad attitude’ of airline staff, Mumbai, News, Dulkar Salman, Allegation, Complaint, Twitter, Passengers, Cinema, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?