ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകം ക്യാമ്പെയിനുമായി ഗാന്ധി ജയന്തി വാരാചരണം

ആലപ്പുഴ: (www.kvartha.com 27.09.2018) പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ തിരികെ നല്‍കി ഗാന്ധിജിയുടെ 150-ാം  ജന്മദിനം  ആഘോഷിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ രക്ഷാധികാരിയും ജില്ലാ കലക്ടര്‍ എസ്.സുഹാസ് അധ്യക്ഷനുമായുള്ള ജില്ലാതല സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി.

ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകം എന്ന ആശയമാണ് ഇതിനായി നടപ്പാക്കുക. പ്രളയം കാരണം പുസ്തകങ്ങള്‍് നഷ്ടപ്പെട്ട് പ്രവര്‍ത്തനം നിലച്ച വായനശാലകളെ ഇതിലൂടെ പ്രവര്‍ത്തന സജ്ജമാക്കാമെന്ന വിലയിരുത്തലിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഒന്നിലധികം പുസ്തകങ്ങളും സംഭാവന ചെയ്യാം. ഗാന്ധിജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ടുനടന്ന ആലോചനായോഗത്തിലാണ് ഈ തീരുമാനം.

 One house one book campaign start October 2, District Collector, Birthday Celebration, Book, Flood, Rain, News, Kerala

ചുനക്കര ജനാര്‍ദനന്‍നായര്‍ അധ്യക്ഷനായി ഇതിനായി ഉപസമതിയെ നിശ്ചയിച്ചിട്ടുണ്ട്.
എല്ലാ പഞ്ചായത്തുകളില്‍ നിന്നും ഇതിനായുള്ള പുസ്തകങ്ങള്‍ ശേഖരിക്കും. ഓരോ കുടുംബശ്രീയില്‍ നിന്നും ഓരോ പുസ്തകം ശേഖരിക്കും. ഒക്ടോബര്‍ മൂന്നിന് വീടുവീടാന്തരം കയറിയിറങ്ങി പുസ്തകങ്ങള്‍ സമാഹരിച്ച് ബ്ലോക്കുകളിലെത്തിക്കാനാണ് തീരുമാനം.

ലൈബ്രറി കൗണ്‍സിലുമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ നശിച്ചുപോയ വായനശാലകളുടെ കണക്കെടുത്ത ശേഷമായിരിക്കും പുസ്തക വിതരണം. പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടി എന്ന വിഷയത്തില്‍ ഊന്നി ഇത്തവണത്തെ ഗാന്ധി ജയന്തി വാരാചരണം സംഘടിപ്പിക്കാന്‍ കലക്ട്രേറ്റില്‍ കൂടിയ സംഘാടക സമിതി യോഗം തീരുമാനിച്ചു. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജയന്തി വാരാചരണ ആഘോഷം ഒഴിവാക്കി നടത്തും.

പ്രളയാനന്തര കേരളത്തിന്റെ പുനരുജ്ജീവനം എന്ന വിഷയത്തില്‍ അധിഷ്ഠിതമായി ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ ജില്ലാ തല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ , സര്‍ക്കാര്‍ ഏജന്‍സികള്‍, തദ്ദേശഭരണസ്ഥാപനങ്ങള്‍ , സന്നദ്ധസംഘടനകള്‍, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, യുവജന ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ നടത്തും.

150-ാം വാര്‍ഷികത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 150 പ്രഭാഷണങ്ങളും സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നിന് വൈകിട്ട് അഞ്ചുമണിക്ക് ഇ.എസ്.എസ് സ്‌റ്റേഡിയത്തില്‍ നിന്ന് ഗാന്ധി സ്മൃതി മണ്ഡപത്തിലേക്ക് വിളംബര ജാഥയും ദീപ കാഴ്ചയും സംഘടിപ്പിക്കും. 150-ാം വര്‍ഷത്തോടനുബന്ധിച്ച് 150 ദീപങ്ങളാണ് തെളിക്കുക.

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നടക്കും. കാവ്യാഞ്ജലി, എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ റാലി സമാപനവും അന്നേ ദിവസം നടക്കും. ഹരിത കേരളം പ്രതിജ്ഞയും ചൊല്ലും.

ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ വകുപ്പിന്റെ സംഘാടനത്തില്‍ ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി ഉപന്യാസ രചനാ മത്സരം നടത്തും. നവകേരള നിര്‍മാണത്തില്‍ ഗാന്ധി ദര്‍ശനങ്ങളുടെ പ്രസക്തി എന്നതാണ് വിഷയം. നാലിന് യു.പി വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചനാ മത്സരം നടത്തും.

അഞ്ചിന് സ്‌കൂള്‍ തല ശുചീകരണവും, ആറിന് ഓഫീസ് തല ശുചീകരണവും ഏഴിന് വീടുകളും ശുചിയാക്കും. എട്ടിന് ചെങ്ങന്നൂരില്‍ ഗാന്ധിജയന്തി വാരാഘോഷ സമാപനം നടക്കും. എ.ഡി.എം ഐ.അബ്ദുള്‍സലാം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ചുനക്കര ജനാര്‍ദനന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, വിവിധ വകുപ്പുതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: One house one book campaign start October 2, District Collector, Birthday Celebration, Book, Flood, Rain, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?