പ്രളയത്തെ അതിജീവിച്ചതിന്റെ അനുഭവസാക്ഷ്യമായി കാര്‍ട്ടൂണ്‍ പ്രദര്‍ശനം
ആലുവ: (www.kvartha.com 01.09.2018) പ്രളയത്തിലകപ്പെട്ടവരുള്‍പ്പടെയുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ ചേര്‍ന്ന് തയാറാക്കിയ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം' അതിജീവനം' പ്രളയ ബാധിത മേഖലയായ ആലുവയില്‍ സംഘടിപ്പിച്ചു. തിന്‍മകളെ വിമര്‍ശിച്ച്, ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുക മാത്രമല്ല കാര്‍ട്ടൂണുകളുടെ ലക്ഷ്യമെന്ന് ഈ കാര്‍ട്ടൂണിസ്റ്റുകള്‍ തെളിയിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി മനസ്സ് മരവിച്ചവര്‍ക്ക് ധൈര്യവും, ആത്മവിശ്വാസവും പകരാന്‍ കഴിയുന്ന പോസിറ്റീവ് കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനുള്ളതെന്ന് കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഇബ്രാഹീം ബാദുഷ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍ എക്‌സിബിഷനില്‍ പങ്കെടുക്കും.
കേരളത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ 100 ല്‍ പരം രചനകള്‍ പ്രദര്‍ശനത്തിനുണ്ടാവും. പ്രളയം മൂലമുള്ള ദുരിതങ്ങളുടെ അനുഭവസാക്ഷികള്‍ കൂടിയാണ് കാര്‍ട്ടൂണിസ്റ്റുകള്‍. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ 2018 സെപ്തംബര്‍ മൂന്നിനു ആലുവാ റെയില്‍വേസ്റ്റേഷനു മുമ്പിലായി പോസിറ്റീവ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും ലൈവ് കാരിക്കേച്ചര്‍ ഷോയും നടക്കും. സ്ഥലം എം എല്‍ എ അന്‍വര്‍ സാദാത്ത് പ്രദര്‍ശനം ഉദ്്ഘാടനം ചെയ്യും.
രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ കലാകാരന്മാര്‍ പൊതുജനങ്ങളുടെ ലൈവ് കാരിക്കേച്ചറുകള്‍ വരയ്ക്കും. അതില്‍ നിന്നു സമാഹരിക്കുന്ന തുക ലളിതകലാ അക്കാദമി, മുഖ്യമന്ത്രിയുെട ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്യും. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചെയര്‍മാനും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളുമായ സുകുമാര്‍ വിശിഷ്ടാതിഥിയാകും. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: വിബീഷ് സി ടി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Aluva, Kerala, News, Flood, Cartoon, Flood: Cartoon exhibition in Aluva

Powered by Info News For You

Comments
Post a Comment