ഏഴ് മാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ബക്കറ്റിലെ വെള്ളത്തില്‍ മുക്കിവെച്ചു; മാതാവ് അറസ്റ്റില്‍

ഡല്‍ഹി: (www.kvartha.com 02.09.2018) ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാവ് അറസ്റ്റില്‍. 27കാരിയായ അദിബയാണ് അറസ്റ്റിലായത്. ആഗസ്റ്റ് 20ന് ഡല്‍ഹി മൂല്‍ ചന്ദ് ആശുപത്രിയില്‍ നിന്നുമാണ് കുഞ്ഞിന്റെ മരണത്തെ കുറിച്ച് പോലീസിന് അറിയിപ്പ് ലഭിക്കുന്നത്. ബക്കറ്റിലെ വെള്ളത്തില്‍ വീണ് കുട്ടി മരിച്ചുവെന്നായിരുന്നു അറിയിപ്പ്.

എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടിയുടെ ദേഹത്ത് പാടുകള്‍ കണ്ടെത്തിയത് സംശയം ജനിപ്പിച്ചു. മാത്രമല്ല, കുട്ടിയുടെ ആന്തരീക അവയവങ്ങളില്‍ വെള്ളം കയറിയിരുന്നില്ല. തുടര്‍ന്ന് പോലീസ് കുട്ടിയുടെ പിതാവിനെയാണ് ആദ്യം ചോദ്യം ചെയ്തത്.

National, Crime, Police, Murder

വീട്ടില്‍ നിന്നും നൂറ് മീറ്റര്‍ അകലെയാണ് പിതാവിന്റെ തയ്യല്‍ കട. സംഭവ ദിവസം ഭാര്യ അദിബ കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണുവെന്ന് പറഞ്ഞ് കരഞ്ഞ് കടയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും കുഞ്ഞുമായി ആശുപത്രിയിലെത്തി. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് പിതാവ് നല്‍കിയ മൊഴി.

സംശയം തോന്നിയ പോലീസ് അദിബയേയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പിടിച്ച് നില്‍ക്കാനാകാതെ അദിബ സത്യം തുറന്ന് പറയുകയായിരുന്നു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അദിബ ബക്കറ്റിലെ വെള്ളത്തില്‍ മുക്കുകയായിരുന്നു. കുഞ്ഞ് ജനിച്ചതില്‍ പിന്നെ കുഞ്ഞിന്റെ ചികില്‍സയ്ക്കും മറ്റുമായി പണം ചിലവഴിക്കുന്നതില്‍ തോന്നിയ പ്രയാസമാണ് ഇവരെ കൊലയ്ക്ക് പ്രേരിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: With the arrest of a 27-year-old woman, Adiba, Delhi Police have solved the murder case of a 7-month-old baby girl.

Keywords: National, Crime, Police, Murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?