ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കാനാകില്ലെന്ന് സുപ്രീം കോടതി; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരാനും നിര്‍ദേശം
ന്യൂഡല്‍ഹി: (www.kvartha.com 25.09.2018) ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കാനാകില്ലെന്ന് സുപ്രീം കോടതി. ക്രിമിനല്‍ കേസുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ഥാനാര്‍ഥികള്‍ കേസുകളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാദ്ധ്യായ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദേശം. നിലവില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറ് വര്‍ഷത്തെ വിലക്കാണ് ഉള്ളത്. എന്നാല്‍, ഇവര്‍ക്ക് രാഷ്ട്രീയപാര്‍ട്ടിയെ നയിക്കുന്നതിന് തടസങ്ങളുമില്ല.
ക്രിമിനല്‍ കേസുകളിലെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു വിലക്കാന്‍ സുപ്രീംകോടതിക്കാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയില്‍ പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ രാഷ്ട്രീയത്തില്‍ വരുന്നതു തടയാന്‍ കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കേസിന്റെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കണം.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് സുപ്രീം കോടതി വിധി പുറത്തുവരുന്നത്. നിലവില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ജനപ്രതിനിധികള്‍ ആയോഗ്യരാകുകയുള്ളു. കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുംവരെ കുറ്റാരോപിതന്‍ മാത്രമാണെന്ന കാര്യം മറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തു. നിയമനിര്‍മാണം പാര്‍ലമെന്റിന്റെ അധികാരമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
തങ്ങളെ ഭരിക്കേണ്ടത് നല്ല ആള്‍ക്കാരാണെന്ന് ഉറപ്പ് വരുത്താനുള്ള അവകാശം സമൂഹത്തിനുണ്ട്. അതിനാല്‍ തന്നെ ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിറുത്തേണ്ടത് പാര്‍ലമെന്റിന്റെ ചുമതലയാണ്. ആവശ്യമെങ്കില്‍ നിയമം കൊണ്ടുവരാം. ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അയാളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് നാമനിര്‍ദേശപത്രികയില്‍ കൃത്യമായി രേഖപ്പെടുത്തണം.
സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ട്ടികള്‍ വെബ്‌സൈറ്റ് വഴി പുറത്ത് വിടണം. ടെലിവിഷന്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്,? ഇന്ദു മല്‍ഹോത്ര എന്നിവര്‍ കൂടിയടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
അതേസമയം, അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷ കിട്ടാവുന്ന കേസില്‍ ഉള്‍പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്നതിന് നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചിരുന്നു. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ശിക്ഷ നേരിടാവുന്ന കുറ്റം ചുമത്തപ്പെട്ടവരെയാണു വിലക്കേണ്ടത്.

ഇത്തരം കേസുകളില്‍ വിചാരണ നടക്കുകയാണെങ്കില്‍ പോലും നടപടി ഉണ്ടാകണം. തെരഞ്ഞെടുപ്പിന് കുറഞ്ഞത് ആറു മാസം മുമ്പെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് സ്ഥാനാര്‍ഥിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകണമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Can't Disqualify 'Criminal' Netas: Supreme Court Leaves It To Parliament, New Delhi, News, Politics, Supreme Court of India, Parliament, Election, Criminal Case, National.
Keywords: Can't Disqualify 'Criminal' Netas: Supreme Court Leaves It To Parliament, New Delhi, News, Politics, Supreme Court of India, Parliament, Election, Criminal Case, National.
Powered by Info News For You

Comments
Post a Comment