ബസിനടിയില്‍ യുവാവിന്റെ മൃതദേഹം കൊന്നുതള്ളിയനിലയില്‍; വയറിന് ആഴത്തില്‍ കുത്തേറ്റതിന്റെ മുറിവും, കൊല്ലപ്പെട്ടത് ചിത്രകാരന്‍

മൂവാറ്റുപുഴ: (www.kvartha.com 08.09.2018) ബസിനടിയില്‍ യുവാവിന്റെ മൃതദേഹം കൊന്നുതള്ളിയനിലയില്‍ കാണപ്പെട്ടു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപം 130 ജംഗ്ഷന്‍ ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി കൊന്നു തള്ളിയതാണെന്ന് സംശയിക്കുന്നു.

മാറാടി പൊട്ടേ കണ്ടത്തില്‍ ഫക്കീര്‍ റാവുത്തറുടെ മകന്‍ പി.പി.അഷറഫാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിക്ക് ബസ് പരിശോധനക്കെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. വയറിന്റെ വലത് ഭാഗത്ത് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മത്സ്യ വില്പനയും ആക്രി വ്യാപാരവും ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്.

A body of youth has been found under the bus, Murder, Dead Body, KSRTC, Police, Probe, News, Local-News, Kerala

ഉത്സവപ്പറമ്പുകളിലും പൊതുപരിപാടികളിലും റോഡില്‍ വലിയ ചിത്രങ്ങള്‍ വരച്ചും ഇയാള്‍ പണം സമ്പാദിച്ചിരുന്നു. സംഭവസ്ഥലത്ത് മൂവാറ്റുപുഴ ഡി.വൈ.എസ്.പി ബിജുമോന്‍, സി.ഐ ജയകുമാര്‍.സി എന്നിവരെത്തി അന്വേഷണം തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഭാര്യ: സെല്‍മ , മക്കള്‍ ബിസ്മി, ജുമൈല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A body of youth has been found under the bus, Murder, Dead Body, KSRTC, Police, Probe, News, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?