അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് എം എം മണി

പത്തനംതിട്ട: (www.kvartha.com 09.09.2018) അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് വൈദ്യുത മന്ത്രി എം.എം.മണി. അധികജലം മാത്രമാണ് അണക്കെട്ടുകളില്‍ നിന്ന് ഒഴുക്കി വിട്ടതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നും മണി വ്യക്തമാക്കി.

വൈദ്യുതി നിയന്ത്രണത്തിന് കാരണം വെള്ളമില്ലാത്തതല്ല. പവര്‍ഹൗസുകളിലെ കേടുപാടുകളാണ്. പവര്‍ ഹൗസുകളിലെ കേടുപാടുകള്‍ കൊണ്ട് ഉത്പാദന കുറവ് ഉണ്ടായതാണ്. നിലവില്‍ ഇടുക്കി ഡാമില്‍ ഉണ്ടായിരുന്ന വെള്ളം അതില്‍ തന്നെയുണ്ട്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടി വന്നാല്‍ അപ്പോള്‍ ചില നിയന്ത്രണങ്ങളൊക്കെ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ മാധ്യമപ്രര്‍വത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

No one killed due to opening of dam shutters: MM Mani, Pathanamthitta, News, Minister, Flood, Trending, Media, Controversy, Kerala

കേന്ദ്രപൂളില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. വൈദ്യുത ബോര്‍ഡിന് 850 കോടിയുടെ നഷ്ടം പ്രളയത്തില്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 350 മെഗാവാട്ടിന്റെ കുറവ് നിലവില്‍ നേരിടുന്നുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

നൂറ്റാണ്ട് കൂടുമ്പോഴാണ് വലിയ പ്രളയം വരുന്നതെന്നും, കുറേയാളുകള്‍ മരിക്കും, കുറേയാളുകള്‍ ജീവിക്കും. നമ്മുടെ ജീവിത യാത്ര തുടരും. പ്രതിപക്ഷം പറയുന്നതുപോലെ പ്രളയം മനുഷ്യ സൃഷ്ടിയാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. അത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No one killed due to opening of dam shutters: MM Mani, Pathanamthitta, News, Minister, Flood, Trending, Media, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?