ഫ്രാങ്കോയ്ക്ക് തിരിച്ചടിയായത് രണ്ടാം ഘട്ട തെളിവുശേഖരണവും സ്വന്തം മൊഴിയും
കൊച്ചി: (www.kvartha.com 22.09.2018) ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു തിരിച്ചടിയായത് പോലീസിന്റെ രണ്ടാം ഘട്ട തെളിവുശേഖരണവും സ്വന്തം മൊഴിയുമാണെന്ന് വിലയിരുത്തല്‍. ആദ്യദിവസം ചോദ്യങ്ങളോടു നിഷേധാത്മക നിലപാടു സ്വീകരിച്ച ബിഷപ്പിനെ മറുതെളിവുകള്‍ നിരത്തിയാണു രണ്ടാം ദിവസം അന്വേഷണസംഘം നേരിട്ടത്. തനിക്കു നേരെയുള്ള കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിക്കു കാരണം അച്ചടക്ക നടപടിയാണെന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ ഈ ആരോപണം തെളിവുകള്‍ നിരത്തി അന്വേഷണ സംഘം പൊളിച്ചടുക്കി.
2017 മേയില്‍ അച്ചടക്കനടപടി എടുത്തതിനെതുടര്‍ന്നു തന്നോടു പകവീട്ടുകയാണു കന്യാസ്ത്രീ എന്നായിരുന്നു ബിഷപ്പിന്റെ പ്രധാനവാദം. എന്നാല്‍ 2016 സെപ്റ്റംബറില്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡനവിവരം തുറന്നുപറഞ്ഞതായി പോലീസ് കണ്ടെത്തി. അന്ന് ഏതാനും വൈദികരോടും കന്യാസ്ത്രീ ഇക്കാര്യം പറഞ്ഞിരുന്നു.
ബിഷപ്പിന്റെ മറ്റൊരു വാദം പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്ന ദിവസം താന്‍ കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ താമസിച്ചിട്ടില്ലെന്നും അന്നു താമസിച്ചത് മുതലക്കോടം മഠത്തിലായിരുന്നുവെന്നുമായിരുന്നു. എന്നാല്‍ കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ ബിഷപ്പ് വന്നതിന്റെ രേഖകള്‍ പോലീസ് കണ്ടെത്തി. മുതലക്കോടം മഠത്തില്‍ ബിഷപ്പ് താമസിച്ചതായി രേഖകളില്ല. അവിടെയുള്ള മുതിര്‍ന്ന കന്യാസ്ത്രീ ബിഷപ്പ് താമസിച്ചിട്ടില്ലെന്ന് മൊഴിയും നല്‍കി.
മാത്രമല്ല, സ്വയം ഭരണസ്ഥാപനമായ മിഷനറീസ് ഓഫ് ജീസസിന്റെ ഭരണകാര്യങ്ങളില്‍ ജലന്തര്‍ രൂപത ഇടപെടാറില്ലെന്നു വാദിച്ച ബിഷപ്പ് താന്‍ ആത്മീയ ഗുരുമാത്രമായിരുന്നു എന്നും മദര്‍ ജനറാളിനാണ് പൂര്‍ണ ചുമതലയെന്നും പറഞ്ഞു. ഈ വാദവും പോലീസ് പൊളിച്ചടുക്കി. കന്യാസ്ത്രീകള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും അതു സംബന്ധിച്ചു തനിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും കാണിച്ച് ബിഷപ്പ് മദര്‍ ജനറാളിന് അയച്ച കത്തും, നടപടി വൈകിയപ്പോള്‍ മദര്‍ ജനറാളിനെ ഓര്‍മപ്പെടുത്തിയ കത്തും അന്വേഷണ സംഘം നിരത്തി കാട്ടി.
ബിഷപ്പിന്റെ മറ്റൊരു വാദം കന്യാസ്ത്രീ നല്‍കിയ ആദ്യ പരാതികളില്‍ ലൈംഗിക പീഡനം എന്നു പറഞ്ഞിട്ടില്ലെന്നായിരുന്നു. എന്നാല്‍ ആദ്യ പരാതികള്‍ മറ്റൊരാള്‍ വഴിയാണു നല്‍കിയതെന്നു പറഞ്ഞ പോലീസ് വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണു പീഡനകാര്യം മറച്ചുവച്ചതെന്നും മേലധികാരികളോടു പീഡനം നടന്നു എന്നു തുറന്നുപറഞ്ഞതായും വ്യക്തമാക്കി.

അന്വേഷണ സംഘത്തിന്റെ തുടര്‍ച്ചയായുള്ള ചോദ്യങ്ങളില്‍ ഉത്തരംമുട്ടിയതോടെ ഇതിനിടെ ബിഷപ്പ് കന്യാസ്ത്രീയെ അറിയില്ലെന്നും പറഞ്ഞു. എന്നാല്‍ ബിഷപ്പും കന്യാസ്ത്രീയും ബന്ധുവിന്റെ മാമോദിസാ ചടങ്ങിന് ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോയും വിഡിയോയും പുറത്തുവിട്ട് ഒടുവിലത്തെ വാദവും പോലീസ് പൊളിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala nun molest case: Hours after his arrest, Kochi, News, Trending, Religion, Police, Arrested, Complaint, Kerala.

Powered by Info News For You

Comments
Post a Comment