അപകടത്തിനിടയാക്കിയത് മീന്‍ ലോറിയുടെ അമിതവേഗത; കാര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ്
മേല്‍പറമ്പ്: (www.kasargodvartha.com 21.09.2018) മേല്‍പറമ്പ് ടൗണില്‍ വെള്ളിയാഴ്ച വൈകിട്ട് ലോറി കാറിലിടിച്ചുണ്ടായ അപകടത്തിന് കാരണം മീന്‍ ലോറിയുടെ അമിതവേഗതയാണെന്ന് പോലീസും ദൃക്‌സാക്ഷികളും പറഞ്ഞു. കാറിലിടിച്ച ശേഷം ലോറി കാറിനുമുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഡ്രൈവര്‍ എതിരെയുള്ള സീറ്റിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ കാല്‍ കുടുങ്ങുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായത്.

മേല്‍പറമ്പ് സ്വദേശി ഖലീല്‍ (32) ആണ് കാറിലുണ്ടായിരുന്നത്. ഇയാളെ അര മണിക്കൂറോളം സമയത്തെ പരിശ്രമത്തിനു ശേഷമാണ് ലോറി ഉയര്‍ത്തി പുറത്തെടുത്തത്. ഖലീലിനെയും ലോറി ഡ്രൈവറെയും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്ട്ര്കി പോസ്റ്റ് തകര്‍ത്താണ് ലോറി റോഡിന് പുറത്തേക്ക് കാറിനെയും കൊണ്ട് പോയത്. അപകടത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ഷോക്കേറ്റിരുന്നോ എന്ന കാര്യവും സംശയമാണ്. ഇയാള്‍ അബോധാവസ്ഥയിലായിരുന്നു. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കെ എസ് ടി പി റോഡിലൂടെ വലിയ വാഹനങ്ങള്‍ കടന്നു വരുന്നത് ഗതാഗത സ്തംഭനത്തിന് പോലും കാരണമാകുന്നുണ്ട്. ദേശീയപാത വഴി വലിയ വാഹനങ്ങള്‍ പോകുന്നത് ഇപ്പോള്‍ വളരെകുറവാണ്. വലിയ ടാങ്കര്‍ ലോറി സംസ്ഥാന പാതയിലൂടെ കടന്നു പോകുന്നത് കാഞ്ഞങ്ങാട്ട് ഗതാഗതക്കുരുക്കിനും കാരണമാകുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Melparamba, Accident, Car, car-driver, Lorry, Lorry's over speeding makes Road accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment