കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: (www.kvartha.com 27.09.2018) കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചാലക്കുടിപ്പുഴയില്‍ അന്നമനട കല്ലൂര്‍ ചൂണ്ടാണിക്കടവില്‍ കുളിക്കുന്നതിനിടെ കാണാതായ കല്ലൂര്‍ കളത്തില്‍ ശിവദാസിന്റെ മകന്‍ അപ്പൂസ് എന്ന ഗോകുല്‍ദാസിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്.

തെരച്ചിലിനൊടുവില്‍ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയാണ് യുവാവ് ഒഴുക്കില്‍പ്പെട്ടത്. മാളയില്‍ നിന്നും പോലീസും ഫയര്‍ഫോഴ്‌സും എത്തി രാത്രി വൈകുംവരെ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തെരച്ചിലിനിടെ രാത്രി ബോട്ട് മറിയുകയും ലൈറ്റ് സംവിധാനങ്ങള്‍ വെള്ളത്തില്‍ വീഴുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ തെരച്ചില്‍ വീണ്ടും തുടങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമിലെ മുങ്ങല്‍ വിദഗ്ധരാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. അമ്മ മിനി. സഹോദരി അനഘ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thrissur, News, Dead, Dead Body, Drowned, Death, River, Youth drowned to death



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?