മോദി കെയര്‍ പദ്ധതിക്ക് തുടക്കം; ആദ്യത്തേത് സിസേറിയന്‍

ന്യൂഡല്‍ഹി: (www.kasargodvartha.com 02.09.2018) സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച 'മോദി കെയര്‍' പദ്ധതിക്ക് തുടക്കം. പിന്നോക്കം നില്‍ക്കുന്ന 10 കോടി കുടുംബങ്ങളിലെ 50 കോടി ആളുകള്‍ക്ക് സൗജന്യ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് എന്ന വമ്പന്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലെ ആദ്യ ക്ലെയിം ലഭിച്ചത് ഹരിയാനയിലെ കല്‍പന ചാവ്‌ല ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കാണ്.

ആശുപത്രിയില്‍ 9,000 രൂപ അടച്ചതായി പദ്ധതിയുടെ ഡെപ്യൂട്ടി സിഇഒ ഡോ. ദിനേശ് അറോറ ട്വിറ്ററില്‍ വെളിപ്പെടുത്തി. ആയുഷ്മാന്‍ ഭാരത് പദ്ധതി സെപ്റ്റംബര്‍ 25 മുതല്‍ നടപ്പാക്കുമെന്നായിരുന്നു മോദി സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, Top-Headlines, National, health, Health-insurance, In Haryana's Karnal, girl child named Karishma born with the help of Modicare scheme
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?