ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് മതിയായ സുരക്ഷ ഉറപ്പാക്കിയതായി പോലീസ്

കൊച്ചി: (www.kvartha.com 13.09.2018) ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് മതിയായ സുരക്ഷ ഉറപ്പാക്കിയതായി പോലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ പോലീസ് ഹൈക്കോടതിക്ക് കൈമാറി. മാത്രമല്ല, ഹൈക്കോടതി ജംഗ്ഷനില്‍ നീതിക്കായി സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

കേസ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ തെളിവുകള്‍ ശേഖരിക്കുന്നത് വളരെ കരുതലോടെയാണ്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നേരത്തെ ഒരു തവണ ഒമ്പത് മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഈ മാസം 19ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിന് ശേഷമെ മറ്റു കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ എന്നും പോലീസ് കോടതിയെ അറിയിച്ചു.

Kerala Nun molest Case: Kerala Police Submits Second Affidavit Even As High Court Hears Multiple Petitions, Kochi, News, Trending, Religion, Police, High Court of Kerala, Report, Protection, Kerala, Molestation

തന്റെ ജീവന് ഭീഷണിയുണ്ടെന്ന കന്യാസ്ത്രീയുടെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. ബിഷപ്പിന്റെ മൊഴിയിലും സാക്ഷികളുടെ മൊഴിയിലും വൈരുധ്യങ്ങളുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മുഖേന സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Nun molest Case: Kerala Police Submits Second Affidavit Even As High Court Hears Multiple Petitions, Kochi, News, Trending, Religion, Police, High Court of Kerala, Report, Protection, Kerala, Molestation.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?