'പോലീസിനെ നോക്കുകുത്തിയാക്കി പീഡന കേസ് ഉള്‍പ്പെടെ സിപിഎം അന്വേഷിക്കുന്ന സാഹചര്യം ഗുരുതരം'

ആലപ്പുഴ: (www.kvartha.com 11.09.2018)  പോലീസിനെ വെറും നോക്കുകുത്തിയാക്കി പീഡന കേസ് ഉള്‍പ്പെടെ സിപിഎം അന്വേഷിക്കുന്ന സാഹചര്യത്തിലേക്ക് സംസ്ഥാനം പോകുന്നത് അതി ഗുരുതരമാണെന്ന് ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി എം വി ഗോപകുമാര്‍.

സ്വന്തം സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചിട്ടും വേട്ടക്കാരനോടൊപ്പം നില്‍ക്കുന്ന സംസ്ഥാന വനിതാകമ്മീഷനെ പുറത്താക്കണം. കിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകള്‍ അന്വേഷിച്ച ശ്രീമതി ടീച്ചറെ തന്നെ പി കെ ശശിയുടെ കേസും അനേഷിക്കാന്‍ ചുമതലപ്പെടുത്തിയപ്പോള്‍ തന്നെ സിപിഎമ്മിന്റെ ലക്ഷ്യം ജനങ്ങള്‍ക്ക് മനസിലായി.
Kerala, News, CPM, BJP, Mahila Morcha, Case, Molestation, Mahila Morcha against CPM on molestation case.

പീഡനവീരന്‍ പി കെ ശശിയെ ഉടന്‍ രാജിവെക്കുകയും മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസിനെതിര ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ അതിശക്തമായ സമര പരിപാടികളുമായി ബിജെപി രംഗത്തുവരുമെന്നും എം വി ഗോപകുമാര്‍ പറഞ്ഞു.

പി കെ ശശി രാജി വെക്കണമെന്നും മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മഹിളാ മോര്‍ച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിളാ മോര്‍ച്ച ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് സുമ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.

ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി വിനോദ് കുമാര്‍ മുഖ്യ പ്രഭാഷണവും ജില്ലാ സെക്രട്ടറി ഗീതാ രാംദാസ് ആമുഖ പ്രഭാഷണവും നടത്തി. ജില്ലാ കമ്മറ്റി അംഗം ബിന്ദു വിനയന്‍, മഹിളാ മോര്‍ച്ച മണ്ഡലം ഭാരവാഹികളായ പ്രതിഭാ, റോഷ്‌നി, കവിത, രമാദേവി, ബിജെപി മണ്ഡലം ഭാരവാഹികളായ  ജി മോഹനന്‍, എന്‍ ഡി കൈലാസ്, ഉഷാ സാബു, ജ്യോതി രാജീവ് എന്നിവരും സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,  CPM, BJP, Mahila Morcha, Case, Molestation, Mahila Morcha against CPM on molestation case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?