കേന്ദ്രം കേരളത്തിനൊപ്പമെന്ന് ബിജെപി നേതാവ് മുരളീധര റാവു

ദില്ലി (www.evisionnews.co): പുനര്‍നിര്‍മ്മാണത്തില്‍ സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്രം കേരളത്തിന് എതിരാണെന്ന പ്രചാരണം തെറ്റെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു. കേന്ദ്രം കേരളത്തിനൊപ്പമാണെന്നും രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം എല്ലാ സഹായവും നല്‍കിയെന്നും റാവു പറഞ്ഞു. അടിയന്തരമായി ധനസഹായം കേരളത്തിന് നല്‍കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കേരളത്തിന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് അറിയിച്ചിരുന്നു. കൂടുതല്‍ സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നും കേന്ദ്ര സംഘം എത്തിയ ശേഷമാകും കൂടുതല്‍ സഹായം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.വൈകാതെ തന്നെ സഹായം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങളെ അനുഭാവ പൂര്‍വ്വമാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്നും പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു
Powered by Info News For You
Comments
Post a Comment