എതിരാളികള്‍ക്ക് എട്ടിന്റെ പണി നല്‍കി പുതിയ പ്ലാനുമായി ബി എസ് എന്‍ എല്‍

കൊച്ചി: (www.kvartha.com 09.09.2018) എതിരാളികള്‍ക്ക് എട്ടിന്റെ പണി നല്‍കി പുതിയ പ്ലാനുമായി ബി എസ് എന്‍ എല്‍. ടെലികോം മേഖലയില്‍ ജിയോയുടെ കടന്ന് വരവോടെ മത്സരം മുറുകിയ കാഴ്ചയാണ് കാണാനാകുന്നത്. എന്നാല്‍ ഈ മത്സരത്തിനിടയില്‍ നേട്ടം കൊയ്യുന്നത് മുഴുവനും ഉപഭോക്താക്കളാണ്. ജിയോയുടെ മുന്നില്‍ വമ്പന്‍മാര്‍ വരെ അടിയറവ് പറയുന്ന കാഴ്ചയാണ് കാണാനാവുന്നത്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിന് പറയാനുള്ളത്. മികച്ച ഓഫറുകള്‍ നല്‍കി കൂടുതല്‍പ്പേരെ തങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ബി.എസ്.എന്‍.എല്ലിന്റെ ശ്രമം. അതിനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നുമുണ്ട്.

BSNL Prepaid Data Recharge Plans Under Rs.100 Revised to Offer More Data; Check Full Benefits Here, Kochi, News, Technology, BSNL, Business, Jio, Kerala

വരിക്കാര്‍ക്ക് സന്തോഷം പകരുന്ന രീതിയില്‍ തങ്ങളുടെ ഏഴ് പ്ലാനുകള്‍ ബി.എസ്.എന്‍.എല്‍ ഇതിനകം തന്നെ പരിഷ്‌കരിച്ചു. നൂറുരൂപയ്ക്ക് താഴെ ചാര്‍ജ്ജ് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണിത്. 14,40,57,58,78,82,85 എന്നീ തുകയ്ക്കുള്ള പ്ലാനുകളാണ് കൂടുതല്‍ ഡേറ്റ നല്‍കി പരിഷ്‌കരിച്ചിരിക്കുന്നത്.

ഇക്കൂട്ടത്തില്‍ പതിനാല് രൂപയുടെ പ്ലാന്‍ 500 എം.ബി ഡേറ്റയില്‍ നിന്നും ഒരു ജി.ബിയായി ഉയര്‍ത്തി. നാല്‍പ്പത് രൂപയുടെ പ്ലാനിന്റെ കാലാവധി ഇനി മുതല്‍ അഞ്ച് ദിവസവും ആക്കിയിട്ടുണ്ട്. അതേസമയം 57 രൂപയ്ക്ക് 21 ദിവസം ഒരു ജി.ബി ഡേറ്റ ആസ്വദിക്കാനാവും. ദിവസം അഞ്ച് ജി.ബി വച്ച് ഏഴ് ദിവസം കിട്ടണമെങ്കില്‍ ഇനിമുതല്‍ 85രൂപയ്ക്ക് ചാര്‍ജ്ജ് ചെയ്താല്‍ മതിയാവും .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BSNL Prepaid Data Recharge Plans Under Rs.100 Revised to Offer More Data; Check Full Benefits Here, Kochi, News, Technology, BSNL, Business, Jio, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?