കേളോത്തെ ബ്രാഞ്ച് ഓഫീസ്; വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് സി പി എം

കാസര്‍കോട്: (www.kasargodvartha.com 28.09.2018) പുല്ലൂര്‍ ലോക്കലിലെ കേളോത്ത് സി.പി.എം സുശീല ഗോപാലന്‍ നഗര്‍ ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നത് കൈവശ ഭൂമിയിലാണെന്നും വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സി പി എം ജില്ലാ കമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചു. പ്രദേശത്തെ 17 ഓളം കുടുംബങ്ങള്‍ താമസിക്കുന്നതും നിരവധി വര്‍ഷമായി ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും പ്രവര്‍ത്തിച്ചു വരുന്നതും ബന്ധപ്പെട്ട കൈവശ ഭൂമിയിലാണ്. വര്‍ഷങ്ങളായി കൈവശംവെച്ചുവരുന്ന പ്രസ്തുത ഭൂമിക്ക് പട്ടയം ലഭിക്കാനുള്ള നിയമപരമായ നടപടികള്‍ ക്ലബ്ബടക്കം, അവിടെ താമസിക്കുന്ന കുടുംബങ്ങളും തുടരുകയാണ്.

ഇതിനിടയില്‍ റവന്യൂ ഉദ്ദ്യോഗസ്ഥര്‍ ഇറക്കിയ ഉത്തരവിനെതിരെ ആര്‍.ഡി.ഒക്ക് ബന്ധപ്പെട്ട കൈവശക്കാര്‍ അപ്പീല്‍ നല്‍കുകയും ആര്‍.ഡി.ഒ റവന്യൂ ഉദ്ദ്യോഗസ്ഥരുടെ നടപടി സ്റ്റേ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആര്‍.ഡി.ഒ കഴിഞ്ഞ ദിവസം ഹിയറിംഗിന് വെച്ചിരുന്നു. ആര്‍.ഡി.ഒ ട്രാന്‍സഫര്‍ ആയതിനാല്‍ നീട്ടിവെച്ചു. മാത്രമല്ല നിരവധി വര്‍ഷം മുമ്പ് പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസ്തുത കെട്ടിടത്തിന് നമ്പര്‍ നല്‍കുകയും അന്ന് മുതല്‍ പ്രതിവര്‍ഷം കെട്ടിട നികുതിയായി 5,200 രൂപയും പഞ്ചായത്തില്‍ അടച്ചുവരുന്നതായും വൈദ്യുതി കണക്ഷന്‍ യഥാവസരം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും സി പി എം വൃത്തങ്ങള്‍ അറിയിച്ചു.

ഈ സഹാചര്യത്തില്‍ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തെ ചൊല്ലി സി പി എമ്മിനെ കടന്നാക്രമിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ചെയ്യുന്നത്. ഇത്തരം ഹീനമായ നടപടികളെ ജനങ്ങള്‍ തികഞ്ഞ അവഗണനയോടെ തള്ളികളയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സി പി എം സെക്രട്ടറി പത്രകുറിപ്പില്‍ അറിയിച്ചു.

Related News:
പുല്ലൂര്‍ പെരിയയില്‍ ഉദ്ഘാടനത്തിനൊരുങ്ങിയ സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ഭൂമിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, CPM, Politics, CPM on Branch office controversy
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?