കടലില്‍ കാണാതായ കൗമാരക്കാരന്റെ മൃതദേഹം വിഴിഞ്ഞം തീരത്ത് കണ്ടെത്തി

വിഴിഞ്ഞം: (www.kvartha.com 04.09.2018) കടലില്‍ കാണാതായ കൗമാരക്കാരന്റെ മൃതദേഹം വിഴിഞ്ഞം തീരത്ത് കണ്ടെത്തി. വിഴിഞ്ഞം മുല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ കുമാര്‍ - കല ദമ്പതികളുടെ മകന്‍ ശ്രീകാന്താണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. രാവിലെ വിഴിഞ്ഞം തീരത്ത് മത്സ്യത്തൊഴിലാളികള്‍ വലയെറിഞ്ഞപ്പോള്‍ മൃതദേഹം വലയില്‍ കുടുങ്ങുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ശ്രീകാന്തിനെ കാണാതായത്. വിഴിഞ്ഞം തോട്ടം നാഗര്‍ ക്ഷേത്രത്തിന് സമീപം ആറംഗ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ശ്രീകാന്ത് തിരയില്‍പ്പെട്ടത്. മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Keywords: Kerala, News, Thiruvananthapuram, Missing, Sea, Dead Body, Dead body Found at Vizhinjam sea shore 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?