കഞ്ചാവ് ഫ്‌ളേവറിലും കൊക്കക്കോളയെത്തുന്നു?; പുതിയ പാനീയം ഉടന്‍ വിപണിയില്‍

ന്യൂയോര്‍ക്ക്:(www.kvartha.com 18/09/2018) ആഗോള ഭീമന്മാരായ കൊക്കക്കോള കഞ്ചാവ് ഫ്‌ളേവറിലും വിപണിയിലെത്തുന്നതായി റിപോര്‍ട്ട്. കനേഡിയന്‍ കമ്പനിയായ അറോറ കാന്‍ബിസുമായി ചേര്‍ന്നാണ് കൊക്കക്കോള പുതിയ പാനീയം നിര്‍മ്മിക്കുന്നത്. ഔഷധ നിര്‍മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് അറോറ കാന്‍ബിസ്.

കഞ്ചാവിന്റെ എല്ലാ ഔഷധ ഗുണങ്ങളും ഉള്‍ക്കൊള്ളിച്ച് ശാരീരിക അസ്വസ്ഥകള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന പാനീയമായാണ് കൊക്കക്കോള പുതിയ ഫ്‌ളേവര്‍ പുറത്തിറക്കുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

News, World, Business, Market, Coca Cola might bring out cannabis-infused drink


ലഹരിയും മാനസികമായ ഉത്തേജനവും നല്‍കുന്ന കഞ്ചാവിന്റെ ഗുണങ്ങള്‍ക്ക് പകരം ഒരുപാട് ഔഷധ ഗുണശേഷിയായിരിക്കും പാനീയമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുക. നാഡീ രോഗങ്ങള്‍, ഉത്കണ്ഠ, കഠിനമായ വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സ പല നാടുകളിലുമുണ്ട്. കൂടാതെ, അപസ്മാര രോഗത്തിനും പ്രതിവിധി കഞ്ചാവിലുണ്ടെന്നും പറയപ്പെടുന്നു.

കൊക്കക്കോള സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അടുത്ത കാലത്ത് സജീവമായിരുന്നു. ഇതോടെ, വലിയ തോതില്‍ കമ്പനിയുടെ വില്‍പന ഇടിഞ്ഞിരുന്നു. ഇതിന് മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Business, Market, Coca Cola might bring out cannabis-infused drink


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?