ചെമ്മനാട് കൊളമ്പക്കാലില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിക്കും സഹോദരിക്കും കുത്തേറ്റു


കാസര്‍കോട് (www.evisionnews.co): ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ 12കാരനെയും സഹോദരിയായ 14കാരിയെയും കുത്തേറ്റ് പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മനാട് കൊളമ്പക്കാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സയ്യിദ് മുഹമ്മദ് ബുഖാരിയുടെ മക്കളായ എസ്. ആഷിഫ് (12), സഹോദരി അന്‍ഷില ബേബി (14) എന്നിവര്‍ക്കാണ് കുത്തേറ്റത്. അന്‍ഷിലയുടെ വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് മാരക പരിക്കേററിട്ടുമുണ്ട്. ഞായറാഴ്ച രാത്രി ഇഷാഅ് നിസ്‌കാരത്തിന് പോയ ആഷിഫ് പള്ളിയില്‍ പോയി മടങ്ങുംവഴി ക്വാര്‍ട്ടേഴ്‌സിന് സമീപം വെച്ചാണ് മൂന്നംഗ സംഘം ആക്രമിച്ചത്. 

ആഷിഫിന് ഇരുട്ടില്‍ വരാന്‍ പേടിയായത് കൊണ്ട് സഹോദരി പാതിവഴിയില്‍ കൂട്ടാന്‍ പോയതായിരുന്നു. ഈ സമയത്താണ് ആഷിഫിനെ മൂന്നംഗ സംഘം വഴിയില്‍ നിന്ന് പിടിച്ചകൊണ്ടുപോയി ഇരുളിന്റെ മറവില്‍ വെച്ച് കുത്തിയത്. സംഭവം കണ്ട് സഹോദരി തടയാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടിക്കും കുത്തേറ്റത്. ഇരുവര്‍ക്കും പുറത്തും കൈക്കും നെഞ്ചത്തുമാണ് പരിക്ക്. ആഴത്തിലാണ് മുറിവേറ്റിട്ടുള്ളത്. ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമീന്‍ എന്നയാളും കണ്ടാലറിയാവുന്ന മറ്റുരണ്ടു പേരുമാണ് തങ്ങളെ കുത്തിയതെന്നും പിതാവിനോടുള്ള വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നും ബന്ധുക്കള്‍ പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?