ആയൂര്‍വേദത്തില്‍ കണ്ണുവച്ച് ഗള്‍ഫ് രാജ്യങ്ങള്‍
കൊച്ചി: (www.kasargodvartha.com 29.09.2018) ജര്‍മനി, റഷ്യന്‍ വിപണികളില്‍ സ്വാധീനമുറപ്പിച്ച കേരളത്തിന്റെ തനത് ആയൂര്‍വേദത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രിയമേറുന്നു. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള അനേകം സഞ്ചാരികള്‍ക്കാണ് സംസ്ഥാനം പാരമ്പര്യ ആയൂര്‍വേദ സുഖചികിത്സ പ്രദാനം ചെയ്യുന്നത്.
ആയൂര്‍വേദ സുഖചികിത്സയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി വര്‍ദ്ധനവുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ ടൂറിസം സമ്മേളനമായ കെടിഎം 2018 ല്‍ പങ്കെടുക്കുന്ന ആയൂര്‍വേദ ആശുപത്രി, റിസോര്‍ട്ട് മേഖലയിലുള്ളവര്‍ പറയുന്നു.
ഈ കാലയളവില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധനവുണ്ടായതായി കെടിഎം പ്രസിഡണ്ടും സോമതീരം ആയൂര്‍വേദ ഗ്രൂപ്പ് ചെയര്‍മാനുമായ ബേബി മാത്യു പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ ബൃഹത്തായ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഫലമാണിത്. ഇതിനുമുമ്പൊന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല. അഞ്ചു വര്‍ഷത്തിനു മുമ്പാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ സുഖചികിത്സയെ അധീകരിച്ച പ്രദര്‍ശനം സംഘടിപ്പിച്ചത്.
ഇതുകൂടാതെ ഇവിടുത്തെ നിരവധി ആയുര്‍വേദ കേന്ദ്രങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന പ്രദര്‍ശനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. അതുകൊണ്ടാണ് ആയൂര്‍വേദത്തിന്റെ നേട്ടങ്ങള്‍ നേരിട്ട് അനുഭവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. എങ്കിലും ദീര്‍ഘ ചികിത്സകള്‍ക്കായി ഇപ്പോള്‍ അവര്‍ കേരളത്തിലേക്കുതന്നെ എത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആയൂര്‍വേദ സുഖചികിത്സയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയതുകൊണ്ടാണ് ഇപ്പോള്‍ ജര്‍മ്മനിയിലും റഷ്യയിലും ചുവടുറപ്പിക്കാന്‍ കഴിഞ്ഞത്. വരുംദിനങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലും ആയുര്‍വേദത്തിന് ഈ പാത പിന്തുടരാനാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമാണെന്നും വിനോദ സഞ്ചാരികള്‍ കുടുംബ ഡോക്ടര്‍മാരെപ്പോലെയാണ് ആയൂര്‍വേദ ഫിസിഷ്യന്‍മാരെ സമീപിക്കുന്നതെന്നും പെരുമ്പാവൂര്‍ വൈദ്യ ഹെല്‍ത്ത്‌കെയര്‍ എംഡി ഡോ. കിരണ്‍ ബി നായര്‍ പറഞ്ഞു.
Keywords: Kerala Travel Mart, Kochi, Kerala, News, Gulf counties loves Ayurveda Treatment

Powered by Info News For You

Comments
Post a Comment