ഇസ്ലാം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് പള്ളി അവിഭാജ്യ ഘടകമല്ലെന്ന വിധി സുപ്രീം കോടതി ശരിവച്ചു; സുന്നി വഖഫ് ബോര്‍ഡ് ആവശ്യം തള്ളി

ന്യൂഡല്‍ഹി: (www.kvartha.com 27.09.2018) അയോധ്യ ഭൂമിതര്‍ക്ക കേസ് വിശാലബെഞ്ചിനു വിടില്ലെന്നു സുപ്രീംകോടതി. ഇസ്ലാം വിശ്വാസം അനുസരിച്ചുള്ള നമസ്‌കാരത്തിന് പള്ളി അവിഭാജ്യ ഘടകമല്ലെന്ന 1994ലെ ഇസ്മഈല്‍ ഫറൂഖി കേസിലെ വിധി പുന:പരിശോധിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇസ്ലാം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന എവിടെ വച്ചും നടത്താമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ പറഞ്ഞു.

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട 1994ലെ ഇസ്മഈല്‍ ഫാറൂഖി കേസിന്റെ വിധിയില്‍ അഞ്ചംഗ ഭരണഘടാ ബെഞ്ച് നടത്തിയ പരമാര്‍ശം രാമജന്മഭൂമിബാബറി മസ്ജിദ് ഭൂമിതര്‍ക്കകേസില്‍ നിര്‍ണായകമായിരുന്നു. മുസ്ലീങ്ങള്‍ക്കു നമസ്‌കാരത്തിനു പള്ളി അവിഭാജ്യഘടകമല്ല, എവിടെ വേണമെങ്കിലും നമസ്‌കരിക്കാം. ആവശ്യമെങ്കില്‍ സര്‍ക്കാരിനു പള്ളികള്‍ ഏറ്റെടുക്കാമെന്നായിരുന്നു അന്നത്തെ വിധിയില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ സുന്നി വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണു സുപ്രീംകോടതി വ്ാഴാഴ്ച വിധി പറഞ്ഞത്.

Ayodhya Verdict LIVE Updates: SC Refuses to Revisit Judgment That ‘Namaz at Mosque is Not Integral to Islam’, New Delhi, News, Religion, Mosque, Temple, Supreme Court of India, Trending, National

ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യപ്രധാന്യമാണ്. 1994ലെ വിധി പുനഃപരിശോധിക്കുന്നത് അയോധ്യകേസ് വൈകിപ്പിക്കുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ 29ന് ആണ് അയോധ്യകേസ് പരിഗണിക്കുന്നത്.

എന്നാല്‍, ബെഞ്ചിലെ മൂന്നാമത്തെ അംഗമായ ജസ്റ്റിസ് എസ്.അബ്ദുള്‍ നസീര്‍ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. മതപരമായ ആരാധന സംബന്ധിച്ച കേസ് വിശാല ബെഞ്ച് പരിഗണിക്കേണ്ടതാണെന്ന് അദ്ദേഹം എഴുതി. എന്നാല്‍ മൂന്നംഗ ബെഞ്ചില്‍ രണ്ട് പേര്‍ ഒരേ വിധി പറഞ്ഞതിനാല്‍ ഭൂരിപക്ഷ വിധിയായി അത് അംഗീകരിക്കപ്പെടും. അതേസമയം ഈ കേസിലെ വിധി അയോധ്യ കേസില്‍ പ്രസക്തമല്ലെന്ന് ദീപക് മിശ്ര വ്യക്തമാക്കി. അയോധ്യ കേസില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യത്തിലായിരിക്കും വാദം കേള്‍ക്കുക.

ഇസ്ലാം വിശ്വാസികള്‍ക്ക് നമസ്‌കരിക്കുന്നതിനായി സര്‍ക്കാരിന് ആവശ്യമെങ്കില്‍ പ്രത്യേകം ഭൂമി ഏറ്റെടുക്കാമെന്നും അവിടെ പള്ളി പണിയാമെന്നും കോടതി 1994ല്‍ വിധിച്ചിരുന്നു. ഈ വിധി ഏഴംഗ ഭരണഘടനാ ബെഞ്ച് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി വഖഫ് ബോര്‍ഡാണ് കോടതിയെ സമീപിച്ചത്. 2010ല്‍ അലഹാബാദ് ഹൈക്കോടതി, അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും നീര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിച്ചു നല്‍കണമെന്ന് വിധിച്ചിരുന്നു.

മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളി അത്യാവശ്യമല്ലെന്ന സുപ്രീം കോടതിയുടെ മുന്‍ വിധി അലഹബാദ് ഹൈക്കോടതിയുടെ ഈ വിധിയെ സ്വാധീനിച്ചുവെന്ന് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ പറഞ്ഞു. അതിനാല്‍ കേസ് അഞ്ചംഗ ഭരണഘടനാബെഞ്ച് പരിഗണിക്കണമെന്നും അദ്ദേഹം വിധിന്യായത്തില്‍ എഴുതി.

അയോധ്യ ഭൂമി മൂന്നായി പകുത്ത അലഹബാദ് ഹൈക്കോടതി വിധിയെ ഹിന്ദുക്കളും മുസ്ലിങ്ങളും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ayodhya Verdict LIVE Updates: SC Refuses to Revisit Judgment That ‘Namaz at Mosque is Not Integral to Islam’, New Delhi, News, Religion, Mosque, Temple, Supreme Court of India, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?