കാറപകടത്തില്‍ പരിക്കേറ്റ ഹനാന്‍ സുഖം പ്രാപിക്കുന്നു

കൊച്ചി: (www.kasargodvartha.com 04.09.2018) കാറപകടത്തില്‍ പരിക്കേറ്റ ഹനാന്‍ സുഖം പ്രാപിക്കുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം മൂത്രതടസ്സം, കാലുകള്‍ക്ക് മരവിപ്പ് എന്നിവയുള്ളതിനാല്‍ ഏതാനും ദിവസം ഐസിയുവില്‍ തന്നെ പ്രവേശിപ്പിക്കുമെന്നാണ് അറിയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ വെച്ചാണ് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്.

നട്ടെല്ലിന്റെ 12-ാം കശേരുവില്‍ സാരമായ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അടിയന്തരശസ്ത്രക്രിയ നടത്തിയത്. ന്യൂറോ സര്‍ജന്‍ ഡോ. ഹാരൂണ്‍ എം പിള്ളയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ഒടിഞ്ഞ നട്ടെല്ലിന്റെ ഭാഗം മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ റോഡ്‌സും സ്‌ക്രൂവും ഉപയോഗിച്ച് ബലപ്പെടുത്തി.
Hanan, Kochi, Accident, Injured, Kerala, news, Car accident; Hanan gets well

പഠനച്ചെലവിന് മീന്‍വില്‍പന നടത്തിയതിലൂടെ ശ്രദ്ധേയയായ ഹനാന്റെ ആരോഗ്യനില മന്ത്രിമാരായ കെ കെ ശൈലജ, തോമസ് ഐസക്, ഇ പി ജയരാജന്‍, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, എസ് ശര്‍മ എംഎല്‍എ തുടങ്ങിവര്‍ ആശുപത്രിയില്‍ വിളിച്ച് അന്വേഷിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Hanan, Kochi, Accident, Injured, Kerala, news, Car accident; Hanan gets well


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?