കാമുകനൊപ്പം ജീവിക്കാന്‍ ഏഴും നാലും വയസുള്ള മക്കളെ വിഷംകൊടുത്ത് കൊന്നശേഷം മുങ്ങി; യുവതി അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 03.09.2018) കാമുകനൊപ്പം ജീവിക്കാന്‍ ഏഴും നാലും വയസുള്ള മക്കളെ വിഷംകൊടുത്ത് കൊന്നശേഷം മുങ്ങിയ യുവതി അറസ്റ്റില്‍. ചെന്നൈ കുന്‍ഡ്രത്തൂരില്‍ താമസിക്കുന്ന വിജയിയുടെ ഭാര്യ അഭിരാമിയാണ് (33) പിടിയിലായത്.

കാമുകന്‍ സുന്ദരത്തിനൊപ്പം ജീവിക്കുന്നതിനാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. മകന്‍ അജയ് (ഏഴ്), മകള്‍ കര്‍ണിക (നാല്) എന്നിവരെ പാലില്‍ വിഷംകൊടുത്ത് കൊന്നശേഷം വീട്ടില്‍നിന്ന് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പോലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തില്‍ ശനിയാഴ്ച രാത്രിയോടെ നാഗര്‍കോവിലില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്. ചെന്നൈയില്‍നിന്ന് കാമുകനും അറസ്റ്റിലായി.

Woman poisons kids in bid to elope, boyfriend arrested, Chennai, News, Crime, Criminal Case, Police, Arrested, Children, hospital, Treatment, Murder, Woman, National

സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയിയും അഭിരാമിയും എട്ടു വര്‍ഷംമുമ്പാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. കഴിഞ്ഞ കുറേനാളുകളായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ഇവരുടെ വീടിനു സമീപമുള്ള ബിരിയാണി ഹോട്ടലില്‍ ജോലിചെയ്യുന്ന സുന്ദരവുമായി അഭിരാമി അടുപ്പത്തിലായി. ഈ വിവരമറിഞ്ഞ വിജയ് ഭാര്യയെ വിലക്കിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഇതിനിടെ കുറച്ചു നാള്‍മുമ്പ് വീട് വിട്ടിറങ്ങി സുന്ദരത്തിനൊപ്പം താമസം തുടങ്ങിയെങ്കിലും പിന്നീട് വിജയ് തിരികെ വിളിച്ചുകൊണ്ടുവരികയായിരുന്നു.

Woman poisons kids in bid to elope, boyfriend arrested, Chennai, News, Crime, Criminal Case, Police, Arrested, Children, hospital, Treatment, Murder, Woman, National

ബാങ്കിലെ ജോലിത്തിരക്കിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി വിജയ് വീട്ടിലെത്തിയിരുന്നില്ല. ഈ വിവരം അഭിരാമിയെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. അഭിരാമിയെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴായിരുന്നു കട്ടിലില്‍ കുട്ടികളെ അവശരായി കണ്ടെത്തിയത്.

ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് വിജയ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കോയമ്പേട് ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്ന് അഭിരാമിയുടെ സ്‌കൂട്ടര്‍ കണ്ടെടുത്തു. ഇവിടെനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് തെളിവും ലഭിച്ചു. ചെന്നൈയില്‍ തന്നെയുണ്ടായിരുന്ന സുന്ദരത്തെ ചോദ്യംചെയ്തതോടെയാണ് അഭിരാമി നാഗര്‍കോവിലിലേക്ക് കടന്നതായി വിവരം ലഭിച്ചത്.

നാഗര്‍കോവിലില്‍നിന്ന് കേരളത്തിലേക്ക് പോകുകയായിരുന്നു ലക്ഷ്യം. അഭിരാമിക്ക് പിന്നാലെ സുന്ദരവും കേരളത്തിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. ഭര്‍ത്താവിനും പാലില്‍ വിഷം കലര്‍ത്തി നല്‍കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇയാള്‍ രാത്രി വീട്ടിലെത്താത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman poisons kids in bid to elope, boyfriend arrested, Chennai, News, Crime, Criminal Case, Police, Arrested, Children, hospital, Treatment, Murder, Woman, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?