കയര്‍ കെട്ടി ഗതാഗതം തടയരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: (www.kvartha.com 11.09.2018) കയറോ അതുപോലുള്ള വള്ളികളോ റോഡിന് കുറുകെ കെട്ടി ഒരു കാരണവശാലും ഗതാഗതം തടയരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.

വാഹനങ്ങള്‍ വഴി തിരിച്ചുവിടാന്‍ പോലീസ് ഉദ്ദേശിക്കുന്ന സ്ഥലത്തിന് മുമ്പ് തന്നെ വഴി തിരിയണം എന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. അത്തരം സ്ഥലങ്ങളില്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കണം.

SHRC against Police, Thiruvananthapuram, News, Auto & Vehicles, Police, Media, Accident, Injured, Kerala

ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ബാരിക്കേഡും റിഫ്‌ളക്റ്ററുകളുള്ള ബോര്‍ഡുകളും ഡ്രൈവര്‍മാര്‍ക്ക് വളരെ അകലെ നിന്ന് കാണാവുന്ന തരത്തില്‍ സ്ഥാപിക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

നിയമസഭാ നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമസഭയിലേക്ക് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത പത്രപ്രവര്‍ത്തകനായ അനില്‍ രാധാകൃഷ്ണനുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ഗതാഗതം നിയന്ത്രിക്കന്നതിന്റെ ഭാഗമായി പോലീസ് റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ അനില്‍ രാധാക്യഷ്ണന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. മാരകമായി പരിക്കേറ്റ അനിലിനെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ആശുപത്രിയിലെത്തിച്ചു.

കഴുത്തില്‍ കയര്‍ കുരുങ്ങിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ദീര്‍ഘനാള്‍ ചികിത്സ തേടേണ്ടി വന്നു. പ്രസ്തുത സംഭവം ഒരു ദിനപത്രത്തില്‍ വന്നതോടെ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയെ കമ്മിഷന്‍ ചുമതലപ്പെടുത്തിയിരുന്നു.

Keywords: SHRC against Police, Thiruvananthapuram, News, Auto & Vehicles, Police, Media, Accident, Injured, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?