വെള്ളപ്പൊക്കം: യേശുദാസിനെ തുറന്നു കാട്ടി പി സി ജോര്‍ജ് എം എല്‍ എ
തങ്കച്ചന്‍ പാലാ
തിരുവനന്തപുരം: (www.kvartha.com 01.09.2018) പ്രളയം കേരളത്തെ നക്കി തുടച്ചപ്പോള്‍ അടിയന്തിരമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലും തലയെടുപ്പോടെ നിന്നു പൂഞ്ഞാറിന്റെ പ്രതിനിധി പി സി. ജോര്‍ജ് എം.എല്‍.എ . പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഉള്ളത് ഉള്ള പോലെ പറയാന്‍ മടി കാണിക്കാത്ത ഒരു ജനപ്രതിനിധിയാണ് പൂഞ്ഞാര്‍ ആശാന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന പി.സി ജോര്‍ജ്.
തന്റെ മണ്ഡലത്തിലെ പ്രളയക്കെടുതികള്‍ക്കിരയായവരെ സംരക്ഷിക്കാന്‍ മുന്നില്‍ നിന്ന അദ്ദേഹം, തന്റെ പാര്‍ട്ടിയായ ജനപക്ഷം പ്രവര്‍ത്തകര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യരക്ഷാധികാരിയായി ഉണ്ടായിരുന്നു.
ജനപക്ഷത്തിന്റെ പോഷക സംഘടനകളായ ഡ്രൈവേഴ്‌സ് യൂണിയനും, വാര്‍ക്ക തൊഴിലാളി യൂണിയനും, ഷോണ്‍ ജോര്‍ജിന്റെയും, ആന്റണി മാര്‍ട്ടിന്‍, ജോയ്‌സ് വേണാടന്‍, റെനീഷ് ചൂണ്ടച്ചേരി, സദ്ദാം കനിക്കുട്ടി, സബീര്‍ തടവനാല്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവജന പക്ഷവും നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റി. അതിലുപരിയായി നിയമസഭയില്‍ പി.സി ജോര്‍ജ് ഉന്നയിച്ച ചില കാര്യങ്ങളാണ് ഏറെ പ്രസക്തമായിട്ടുള്ളത്.
സാര്‍ നമ്മുടെ സാഹിത്യനായകന്മാര്‍ ഒക്കെ ഈ വെള്ളപ്പൊക്കത്തെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ , യേശുദാസ് നമ്മുടെ ആസ്ഥാന ഗായകനല്ലെ, എന്താണ് സാര്‍ ഇവര്‍ പ്രതികരിക്കാത്തത്. ഉടനെ മുഖ്യമന്ത്രി പറഞ്ഞു യേശുദാസ് ഈ ദുരന്തത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കൊണ്ട് എന്നെ ഫോണില്‍ വിളിച്ചു . അദ്ദേഹം ഇവിടെയില്ല അമേരിക്കയിലാണ് .
മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞ് യേശുദാസിനെ രക്ഷിച്ചെങ്കിലും, ആരും പറയാന്‍ മടിച്ച ഇക്കാര്യം നിയമസഭയില്‍ പറഞ്ഞ് ശ്രദ്ധ നേടുകയും, രാഷ്ട്രീയ കേരളത്തില്‍ ഒരു ചര്‍ച്ചയാക്കി മാറ്റുവാനും ഇതു മൂലം പി.സി ജോര്‍ജിന് കഴിഞ്ഞു. തങ്ങള്‍ക്കു പറയാന്‍ കഴിയാത്ത ഈ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചതിനെ മറ്റു പാര്‍ട്ടിയിലെ മിക്ക സാമാജികരും പി സി ജോര്‍ജിനെ അഭിനന്ദിക്കുകയും ചെയ്തു.
സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ എം.എല്‍.എ മാര്‍ പറയാന്‍ മടിച്ച കാര്യമാണ് യേശുദാസിന്റെ വെള്ളപ്പൊക്ക കാലത്തെ കടുത്ത നിസ്സംഗത. സംസ്ഥാന അവാര്‍ഡ് പലകുറി നേടുകയും, സംസ്ഥാനം ആസ്ഥാന ഗായക പട്ടം കൊടുത്ത് സ്വീകരിക്കുകയും ചെയ്യപ്പെട്ട മാന്യ ദേഹമാണ് കെ.ജെ യേശുദാസ്. ജനങ്ങള്‍ വളര്‍ത്തി വലുതാക്കിയ ഈ ഗായകന്റെ നിസ്സംഗത വലിയൊരു ജനതയോടുള്ള നിസ്സംഗതയായേ കാണാന്‍ പറ്റൂ.
അക്കാര്യം തുറന്നു പറയാന്‍ ഒരു പി സി ജോര്‍ജ് വേണ്ടി വന്നൂ എന്ന് മാത്രം. ഇങ്ങനെയുള്ള കാര്യങ്ങള്‍ .,മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പറയുകയും ചെയ്യുകയും ചെയ്യുന്നത് കൊണ്ടാ ഞങ്ങള്‍ ഇരുപത്തി ഏഴായിരത്തിന്റെ ഭൂരിപക്ഷം കൊടുത്തു തെരെന്തരത്തേക്കു അങ്ങേരെ വിട്ടത്. ഈരാറ്റുപേട്ടയിലെ ബാപ്പുട്ടിക്കാ ഇക്കാര്യം ഈ ലേഖകനോട് പറയുമ്പോള്‍ കൂടെയുള്ള ഓട്ടോ ഡ്രൈവര്‍മാരും അത് ശരിവയ്ക്കുന്നു.
അതുപോലെ തന്നെ സിനിമാ സംഘടനയായ അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുകയേക്കുറിച്ചും അഭിപ്രായ വ്യത്യാസം ഉയര്‍ന്നിട്ടുണ്ട്. കേവലം പത്ത് ലക്ഷം രൂപാ മാത്രമാണ് അവര്‍ നല്‍കിയത്. അഞ്ഞൂറോളം അംഗങ്ങളുള്ള സംഘടനയാണ് ഇത്തരത്തിലുള്ള ഉട്ടോപ്യന്‍, തീരുമാനമെടുത്ത് സ്വയം അപഹാസ്യമായത്. സിനിമാ രംഗത്ത് താരതമ്യേന മുന്നോക്കമല്ലാത്ത സുരാജ് വെഞ്ഞാറമൂട് പത്ത് ലക്ഷം രൂപാ കൊടുത്തപ്പോഴാണ് പല കൊടിമൂത്ത താര പ്രമാണിമാരും ഇരുപത്തഞ്ച് ലക്ഷം രൂപാ കൊടുത്തത് തന്നെ .
ഇവരുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണമെന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വോയ്‌സ് ക്ലിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിലെല്ലാം രസകരമായിട്ടുള്ളത് കേരളത്തിലെ ചുമട്ടുതൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു് മൂന്ന് കോടി രൂപാ സംഭാവന നല്‍കി എന്നുള്ളതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Where was Yesudas, asks PC George,Thiruvananthapuram, News, Trending, Flood, Rain, Compensation, P.C George, K.J Yesudas, Chief Minister, Pinarayi vijayan, Kerala, Politics.

Powered by Info News For You

Comments
Post a Comment