സഹകരിക്കാന്‍ തയാറല്ല, എപ്പോഴും നിഷേധം; അകത്തായ ഫ്രാങ്കോയെ കൂടുതല്‍ കുരുക്കാന്‍ ഉറച്ച് പോലീസ്

കോട്ടയം : (www.kvartha.com 25.09.2018) ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതല്‍ കുരുക്കിലാക്കാന്‍ ഉറച്ച നിലപാടുമായി പോലീസ്. നിലവിലെ കേസന്വേഷണത്തില്‍ തെളിവുകള്‍ അപര്യാപ്തമാണെന്ന കണ്ടെത്തലിലാണ് പോലീസ് നീക്കങ്ങള്‍ ശക്തമാക്കിയത്. കന്യാസ്ത്രീയുടെ രഹസ്യ മൊഴിയാണ് കേസില്‍ പോലീസിന് നിര്‍ണായകമായ തെളിവ്.

ബിഷപ്പ് ബലാല്‍സംഗം ചെയ്തു എന്ന് ആക്ഷേപിക്കുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ ചെന്നതിന് സന്ദര്‍ശന ഡയറിയും മറ്റൊരു തെളിവാണ്. ടവര്‍ ലൊക്കേഷനും ഇത് സ്ഥിരീകരിക്കുന്നു. എന്നാല്‍ അന്ന് ബലാല്‍സംഗം നടന്നു എന്ന വാദത്തെയാണ് പ്രതിഭാഗം എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ ബിഷപ്പ് കുറ്റസമ്മതമൊഴി നല്‍കാത്തത് പോലീസിന് തിരിച്ചടിയാണ്.

 Police strict action against Franco, Kottayam, News, Religion, Trending, Arrest, Police, Court, Molestation, Kerala

5/5/2014 രാത്രി 10.45 നും 6/05/2014 രാത്രി 11 മണിക്കും രണ്ടു പ്രാവശ്യം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 2014 മുതല്‍ 2016 വരെ മഠം ഗസ്റ്റ് ഹൗസിലെ 20 -ാം നമ്പര്‍ മുറിയില്‍ 13 പ്രാവശ്യം മേല്‍പ്രകാരം ബലാല്‍സംഗം ചെയ്തുവെന്നാണ് എഫ്‌ഐആറിലെ കുറ്റച്ചുരുക്കം. എന്നാല്‍ ഈ കാര്യത്തിലെല്ലാം പോലീസിന്റെ തെളിവില്‍ വ്യക്തത വരുത്താന്‍ ബിഷപ്പ് വിസമ്മതിച്ചതാണ് കേസിലെ ദുര്‍ബല ഘടകം.

കഠിനമായ മാനസിക സമ്മര്‍ദങ്ങള്‍ നടത്തി കുറ്റം സമ്മതിപ്പിക്കാനുള്ള നീക്കങ്ങള്‍ ഫ്രാങ്കോ ചെറുത്ത് നിന്നതോടെ 'കള്ളനും പോലീസും' കളി നിര്‍ത്തി പോലീസ് ഫ്രാങ്കോയ്‌ക്കെതിരെ ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ പോലീസിന് അനുകൂലമായതോടെ ഫ്രാങ്കോയെ പൂട്ടാന്‍ അനുമതി ലഭിച്ചു. കുറവിലങ്ങാട് മഠത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തുമ്പോള്‍ സുപ്രധാന തെളിവുകള്‍ ലഭിക്കുമെന്നായിരുന്നു പോലീസിന്റെ നിരീക്ഷണം.

എന്നാല്‍ ഇരുപതാം നമ്പര്‍ മുറിയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ബിഷപ്പ് സന്ദര്‍ശനത്തിനെത്തുമ്പോള്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര കാണാതായെന്നാണ് കണ്ടെത്തിയത്. മുറിയില്‍ കട്ടിലും മേശയും ഭിത്തിയില്‍ കര്‍ത്താവിന്റെ ഒരു ഫോട്ടോയും മാത്രമായിരുന്നു കാണാന്‍ കഴിഞ്ഞത്. തെളിവെടുപ്പ് തന്നെ ഒരു വഴിപാടായെന്നു മാത്രം. ഇതോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഒരുങ്ങുന്നത്.

ബിഷപ്പ് മറ്റു രണ്ടു കന്യാസ്ത്രീകളെയും ബലാല്‍സംഗത്തിനു വിധേയയാക്കി എന്ന പരാതിയാണ് പോലീസ് പൊടി തട്ടിയെടുക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള ഒരു കന്യാസ്ത്രീയുടെയും കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീയുടെയും പരാതിയില്‍ തുടര്‍നടപടികള്‍ക്ക് നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സിഎംഐ സഭയിലെ വൈദികര്‍ ജെയിംസ് ഏര്‍ത്തയിലിനെയും ജലന്ധര്‍ രൂപത പി.ആര്‍ഒ പീറ്റര്‍ കാവുംപുറത്തെയും കന്യാസ്ത്രീയുടെ ചിത്രം പുറത്തു വിട്ട മിഷനറീസ് ഓഫ് ജീസസിന്റെ വക്താവ് സി. അമലയെയും ബിഷപ്പിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ് ഊര്‍ജിതമാക്കാന്‍ ആണ് നീക്കം.

ഇതെല്ലം ഫ്രാങ്കോയെ കുറ്റസമ്മത മൊഴിയിലേക്ക് സമ്മര്‍ദം ചെലുത്തുവാനുള്ള ഭാഗമാണെന്നും പറയുന്നു. തന്റെ വസ്ത്രങ്ങള്‍ പോലീസ് ബലമായി കൈവശപ്പെടുത്തി വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന മുടിയിഴകള്‍ ഉപയോഗിച്ച് കൃത്രിമ തെളിവുണ്ടാക്കുമെന്നും ബിഷപ്പ് തന്നെ കോടതിയില്‍ പോലീസിനെതിരെ പരാതിപ്പെട്ടിരുന്നു.

എന്നാല്‍ കന്യാസ്ത്രീയെ മ്ലേച്ഛമായ ഭാഷയില്‍ ആക്ഷേപിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്ത പിസി ജോര്‍ജിനെതിരെ കേസില്ല എന്നതാണ് വിരോധാഭാസം. ജോര്‍ജ് രാഷ്ട്രീയക്കാരനാണെന്ന പ്രത്യേക പരിഗണനയാണ് നല്‍കിയിരിക്കുന്നത്. ജോര്‍ജിന്റെ പ്രസ്താവന കന്യാസ്ത്രീയെ ഭയപ്പെടുത്തി നിശബ്ദയാക്കാന്‍ ഉള്ള നീക്കത്തിന്റെ ഭാഗമാണെങ്കിലും തെളിവ് നശിപ്പിക്കലിന്റെ പരിധിയില്‍ പെടുത്താതെ ജോര്‍ജിനെതിരെ കേസെടുക്കാതെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

മാത്രവുമല്ല ബിഷപ്പിനെതിരെ വ്യാജ തെളിവുണ്ടാകാന്‍ പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ജോര്‍ജ് ആരോപിച്ചിരുന്നു. പോലീസിനെതിരെ ജോര്‍ജ് ഈ തെളിവുകളുമായി രംഗത്ത് വരുമോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്.

ബിഷപ്പിന്റെ അറസ്റ്റ് രാഷ്ട്രീയമായി നേട്ടമാണെന്നാണ് സിപിഎം വിലയിരുത്തല്‍. ന്യൂനപക്ഷ പ്രീണനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണങ്ങള്‍ക്ക് മറുപടിയാണ് ബിഷപ്പിന്റെ അറസ്റ്റ്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബിജെപിയിലേക്കുള്ള വോട്ട് ചോര്‍ച്ച തടയാന്‍ മൃദു ഹിന്ദുത്വ ശൈലി സ്വീകരിക്കണമെന്ന യെച്ചൂരി വിരുദ്ധരുടെ വീണ്ടുവിചാരം കൂടിയാണ് ഈ സംഭവത്തിന് പിന്നിലെ രാഷ്ട്രീയം.

ബിഷപ്പിന്റെ അറസ്റ്റിനെ കെസിബിസി തള്ളിപ്പറഞ്ഞതോടെ സഭ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നുവെന്ന വാദത്തിനു അംഗീകാരമായി സിപിഎം നിലപാട് കാണാവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police strict action against Franco, Kottayam, News, Religion, Trending, Arrest, Police, Court, Molestation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?