മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും എസ്എച്ച്ഒമാരായി സര്‍ക്കിള്‍ ഇന്‍സ്‌പെട്കര്‍മാര്‍

തിരുവനന്തപുരം:(www.kvartha.com 27/09/2018) സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും എസ്എച്ച്ഒമാരായി സര്‍ക്കിള്‍ ഇന്‍സ്‌പെട്കര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 196 പോലീസ് സ്‌റ്റേഷനുകളില്‍ ഇതിനകം തന്നെ എസ്എച്ച്ഒമാരായി സര്‍ക്കിള്‍ ഇന്‍സ്‌പെട്കര്‍മാരെ നിയമിച്ചിട്ടുണ്ട്. ബാക്കിയുളള 268 പോലീസ് സ്‌റ്റേഷനുകളില്‍ കൂടി ഉടന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ എസ് എച്ച് ഒ മാരായി നിയമിച്ചുകൊണ്ടുളള പരിഷ്‌കാരം സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. കുറ്റന്വേഷണത്തിലും സ്‌റ്റേഷനുകളുടെ പൊതുവായ കാര്യക്ഷമതയിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അവശേഷിക്കുന്ന സ്‌റ്റേഷനുകളില്‍ കൂടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ എസ്എച്ച്ഒമാരയി നിയമിക്കുന്നത്. പ്രസ്തുത പോലീസ് സ്‌റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ചുമതല എടുക്കുന്നതുവരെ നിവലിലുളള സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലുളള എസ്എച്ച്ഒ തസ്തിക തുടരുന്നതാണ്.

News, Thiruvananthapuram, Kerala, Police, Police Station, Circle inspectors will be appointed as SHOs

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Police, Police Station, Circle inspectors will be appointed as SHOs 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?